ഗൾഫിലെ സൗഭാഗ്യം, അത് പ്രവാസിക്കുള്ളതാണ്; കയ്യിലെത്തുന്നത് സ്വർണക്കട്ടി, അബുദാബി ബിഗ് ടിക്കറ്റിന്റെ വമ്പൻ സമ്മാനം

അബുദാബി: ബിഗ് ടിക്കറ്റിന്റെ നറുക്കെടുപ്പിൽ ഇത്തവണ വിജയിച്ചത് ഈജിപ്ഷ്യൻ യുവതി.എറിൻ ആറ്റിയയെന്ന യുവതിയ്ക്കാണ് 24 കാരറ്റ് സ്വർണ ബാർ ലഭിച്ചത്. മൂന്ന് കുട്ടികളുടെ അമ്മയായ ആറ്റിയ മുൻപത്തെ അബുദാബി ബിഗ് ടിക്കറ്റിന്റെ വിജയിയുടെ അഭിമുഖം കണ്ടാണ് ടിക്കറ്റ് എടുത്തത്. താൻ ഭാഗ്യം പരീക്ഷിച്ചതാണെന്നും ഇത്രയും പെട്ടെന്ന് സമ്മാനം നേടുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ആറ്റിയ പറഞ്ഞു.

ബിഗ് ടിക്കറ്റിൽ നിന്ന് താൻ ജയിച്ചതായി ഫോൺ കാൾ വന്നപ്പോൾ ശരിക്കും ഞെട്ടിപോയെന്നും അവർ പ്രതികരിച്ചു. ‘ബിഗ് ടിക്കറ്റ് വളരെ ന്യായമായ ഗെയിമാണ്. എല്ലാവരും നിങ്ങളുടെ ഭാഗ്യം പരിക്ഷീക്കുക. ഒരു ദിവസം നിങ്ങളും വിജയിക്കും’ എന്ന് യുവതി പറഞ്ഞു.

അതേസമയം,കഴിഞ്ഞ മാസം അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിക്ക് കോടികളുടെ ഭാഗ്യസമ്മാനം ലഭിച്ചിരുന്നു. ഖത്തറിൽ ഡ്രൈവറായി ജോലി ചെയ്യുന്ന മുജീബ് തെക്കേമാട്ടേരിക്കാണ് 34 കോടിയോളം രൂപ (15 ദശലക്ഷം ദിർഹം) സമ്മാനം ലഭിച്ചത്. ബിഗ് ടിക്കറ്റിന്റെ 256ാം സീരീസ് നറുക്കെടുപ്പിലാണ് 098201 എന്ന നമ്പർ മുജീബിന് ഭാഗ്യം കൊണ്ടുവന്നത്. 12 സുഹൃത്തുക്കൾക്കൊപ്പമാണ് മുജീബ് ടിക്കറ്റെടുത്തത്. കഴിഞ്ഞ എട്ടുവർഷമായി ബാങ്ക് ഓഡിയിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ് മുജീബ്. രണ്ട് വർഷമായി മുജീബും സുഹൃത്തുക്കളും എല്ലാ മാസവും ടിക്കറ്റെടുക്കാറുണ്ട്.

ക്വട്ടേഷൻ ക്ഷണിച്ചു.

പട്ടികവർഗ വികസന വകുപ്പിന് കീഴിലെ മോഡൽ റസിഡൻഷ്യൽ സ്കൂൾ/ പ്രീ മെട്രിക് ഹോസ്റ്റൽ വിദ്യാർത്ഥികൾക്കായി നടത്തുന്ന കളിക്കളം സംസ്ഥാനതല കായിക മേളയിൽ പങ്കെടുക്കുന്ന 49 പ്രീ മെട്രിക് ഹോസ്റ്റൽ വിദ്യാർത്ഥി /വിദ്യാർത്ഥിനികൾക്ക് ജേഴ്‌സി, ഷോർട്‌സ്, ട്രാക്ക്

മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത് വയോസേവ പുരസ്‌കാരം ഏറ്റുവാങ്ങി

മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്തിന്റെ ‘കനിവ്’ സഞ്ചരിക്കുന്ന ആതുരാലയത്തിന് ലഭിച്ച വയോസേവ പുരസ്‌കാരം ഏറ്റുവാങ്ങി. തൃശ്ശൂർ റീജ്യണൽ തിയേറ്റർ ഹാളിൽ ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത്

മേട്രൺ നിയമനം

മാനന്തവാടി താഴെയങ്ങാടിയിൽ പ്രവർത്തിക്കുന്ന സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ വർക്കിംഗ് വിമൻസ് ഹോസ്റ്റലിലേക്ക് മേട്രൺ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പത്താം ക്ലാസ്സ്‌ യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള 45 നും 60നും ഇടയിൽ പ്രായമുള്ള

അമ്പലവയലിൽ ഗ്യാസ് ക്രിമറ്റോറിയം ഉദ്ഘാടനത്തിനൊരുങ്ങി

അമ്പലവയലിൽ ഗ്യാസ് ക്രിമറ്റോറിയം യാഥാർഥ്യത്തിലേക്ക്. ഗ്രാമപഞ്ചായത്തിന്റെ വിവിധ ഫണ്ടുകൾ ഉപയോഗിച്ച് 1.06 കോടി രൂപ ചെലവിലാണ് പദ്ധതി നിർമാണം പൂർത്തിയാക്കുന്നത്. അമ്പലവയൽ ഗവ. ആശുപത്രിക്ക് സമീപമാണ് 5000 ചതുരശ്ര അടിയിൽ ഗ്യാസ് ശ്മശാനത്തിന്റെ നിർമാണം

ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു.

അമ്പലവയൽ: അമ്പലവയലിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് വാഹനം പൂർണ്ണമായി കത്തിനശിച്ചു. ബാംഗ്ലൂരിൽ നിന്നുള്ളവർ സഞ്ചരിച്ച ബൈക്കാണ് അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് 1:30-ഓടെ മാർട്ടിൻ ഹോസ്പിറ്റലിന് മുൻവശത്താണ് സംഭവം. ഓടുന്നതിനിടെ ബൈക്കിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.