വയനാട് വന്യജീവി സങ്കേതത്തിലെ ചെട്ട്യാലത്തൂരില്‍ നിന്നും ആദിവാസി വിഭാഗത്തില്‍പ്പെട്ടവരെ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയില്‍ പുനരധിവസിപ്പിക്കുന്നതിന് നെന്മേനി, നൂല്‍പ്പുഴ, കുപ്പാടി വില്ലേജുകളില്‍ ജലം, വൈദ്യുതി ലഭ്യമായതും ഗതാഗത സൗകര്യമുള്ളതും വാസയോഗ്യവും, കൃഷിയോഗ്യവുമായ അര ഏക്കറില്‍ കുറയാത്ത വിസ്തീര്‍ണ്ണത്തിലുള്ള ഭൂമി വില്‍ക്കുന്നതിന് തയ്യാറുള്ള ഭൂവുടമകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഭൂമിയുടെ വിവരങ്ങള്‍, പ്രതീക്ഷിക്കുന്ന വില, ഫോണ്‍ നമ്പര്‍, വിലാസം എന്നിവ അടങ്ങിയ അപേക്ഷ വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ സുല്‍ത്താന്‍ ബത്തേരി കാര്യാലയത്തില്‍ നവംബര്‍ 30 വരെ സ്വീകരിക്കും. ഫോണ്‍: 04936 202251.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







