മാനന്തവാടി സബ്ജില്ലാ സ്കൂൾ അറബിക് കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിൻ്റ് നേടിയ വാരാമ്പറ്റ ഗവ. ഹൈസ്കൂൾ ടീമിനെ പി.ടി.എ അഭിനന്ദിച്ചു. പി. ടി. എ പ്രസിഡൻ്റ് പി.സി. മമ്മൂട്ടി ഉപഹാരം നൽകി. റഷീദ് ഈന്തൻ, എം.പി.ടി.എ. പ്രസിഡൻ്റ് നൗഷിദ ഖാലിദ്, അറബി അധ്യാപകൻ ശിഹാബ് മാളിയേക്കൽ, അബ്ദുൽ ഗഫൂർ, സാജിറ ബീഗം, ഹാരിസ് ഈന്തൻ എന്നിവർ സംസാരിച്ചു.

മാണിയൂർ ഉസ്താദ് : അനുകരിക്കപ്പെടേണ്ട മാതൃകാ വ്യക്തിത്വം
കമ്പളക്കാട് റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ്റെ രണ്ടാമത് പാഠശാലയും മാണിയൂർ ഉസ്താദ് അനുസ്മരണവും പച്ചിലക്കാട് നശാത്തുൽ ഇസ് ലാം മദ്റസയിൽ നടത്തി. പാണ്ഡിത്യത്തിനാലും ആത്മീയതയാലും ഏറെ ഉത്തുംഗതയിലെത്തിയിട്ടും ലാളിത്യം കൊണ്ടും വിനയം കൊണ്ടും വിസ്മയം തീർത്ത