ഗോത്രവര്‍ഗ പഠന പോഷണ ശില്‍പശാല നടത്തി

എടവക ഗ്രാമപഞ്ചായത്തിലെ ഗോത്രവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ഹാജര്‍ നിലവാരം, വിദ്യാലയത്തിലെയും വീട്ടിലെയും പഠന സാഹചര്യം, പിന്തുണ സംവിധാനങ്ങള്‍ എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള സമഗ്ര പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി ശില്‍പശാല നടത്തി. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി.പ്രദീപ് ശില്‍പശാല ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ കെ.വിജയന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ജംസീറ ഷിഹാബ് മുഖ്യപ്രഭാഷണം നടത്തി. ഡയറ്റ് സീനിയര്‍ ലക്ചറര്‍ എം.ഒ സജി പദ്ധതി വിശദീകരണം നടത്തി.

ഡയറ്റ് വയനാട്, കിര്‍ത്താര്‍ഡ്സ്, വിദ്യാഭ്യാസ വകുപ്പ്, പട്ടിക വര്‍ഗ വികസന വകുപ്പ്, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ട്രൈബല്‍ സോഷ്യോളജി വിഭാഗം, അസാപ് മാനന്തവാടി, സന്നദ്ധ സംഘടനകള്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെയാണ് ശില്‍പശാല നടത്തിയത്. ജനപ്രതിനിധികളായ ശിഹാബ് അയാത്ത്, പടകൂട്ടില്‍ ജോര്‍ജ്, ജെന്‍സി ബിനോയി,കിര്‍ത്താഡ്സ് ഡപ്യൂട്ടി ഡയറക്ടര്‍ കെ.എസ്.പ്രദീപ് കുമാര്‍, ഹയര്‍ സെക്കന്ററി റീജിയണല്‍ ഡപ്യൂട്ടി ഡയറക്ടര്‍ പി.സന്തോഷ് കുമാര്‍, ട്രൈബല്‍ സോഷ്യോളജി വകുപ്പ് മേധാവി പി. ഹരീന്ദ്രന്‍, അസാപ് ഡയറക്ടര്‍ കെ.ഷഹ്ന തുടങ്ങിയവര്‍ സംസാരിച്ചു.

കാറിടിച്ച് കാൽനടയാത്രികന് ഗുരുതര പരിക്ക്

കാക്കവയൽ സുധിക്കവലയിൽ കാറിടിച്ച് കാൽനടയാത്രികനായ മധ്യവയസ്കന് ഗുരുതരമായി പരിക്കേറ്റു. സുധിക്കവല കളത്തിൽ അജിത്കുമാറിനാണ് (50) അപകടത്തിൽ പരിക്കേറ്റത്. അപകടത്തെ തുടർന്ന് ഇദ്ദേഹത്തെ ഉടൻതന്നെ കൽപറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Facebook Twitter WhatsApp

മുങ്ങിമരിച്ചയാളെ തിരിച്ചറിഞ്ഞു.

പനമരം: ഇന്നലെ പനമരം പുഴയിൽ മുങ്ങി മരിച്ചയാളെ തിരിച്ച റിഞ്ഞു. കോഴിക്കോട് ഈങ്ങാപ്പുഴ കുറുങ്ങരുകണ്ടി ഉന്നതിയി ലെ രാമന്റെ മകൻ ഷരുൺ കെ.കെ (24) ആണ് മരിച്ചത്.ഇയാൾ നെല്ലിയമ്പം ഉന്നതിയിലെ ചന്ദ്രൻ എന്ന വ്യക്തിയുടെ

ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്ക‌ മരിച്ചു.

പിണങ്ങോട്: ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്വകാര്യ ആശുപത്രി ജീവനക്കാരി ചികിത്സയിലിരിക്കെ മരിച്ചു. കൽപ്പറ്റ ലിയോ ആശുപത്രി ജീവനക്കാരി പിണങ്ങോട് ശ്രീനിലയം പ്രമീള ( 52) ആണ് മരിച്ചത്. ഏപ്രിൽ 9 ന് രാവിലെ കൽപ്പറ്റ

ഏറെ ദുഃഖകരം, വാൽപ്പാറ അപകടത്തിൽപ്പെട്ടവര്‍ക്ക് ചികിത്സ ഉറപ്പാക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്’: മുഖ്യമന്ത്രി

തമിഴ്‌നാട് പൊള്ളാച്ചി വാല്‍പ്പാറയിലുണ്ടായ വാഹനപകടത്തില്‍ മലയാളികള്‍ മരിച്ച സംഭവത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറെ ദുഃഖകരമായ സംഭവമാണെന്നും അപകടത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമെങ്കില്‍ ചികിത്സ ഉറപ്പാക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ

പനമരം പുഴയിൽ വീണ്ടും മുങ്ങിമരണം യുവാവിനെ തിരിച്ചറിഞ്ഞില്ല.

പനമരം: പനമരത്ത് നീരട്ടാടി ഭാഗത്ത് ശരത്ത് എന്ന യുവാവ് മുങ്ങി മരിച്ചതിന് പിന്നാലെ മറ്റൊരു യുവാവും മുങ്ങി മരിച്ചു. എന്നാൽ ഈ യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.ഇന്ന് വൈകീട്ടോടെ പനമരം വലിയ പുഴയിൽ മുങ്ങിയ യുവാവിനെ

‘ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കനില്ല’; ഹോട്ടലിലെ കമ്പ്യൂട്ടർ അടിച്ചുതകർത്ത് യുവാവ്

ആലപ്പുഴ: ഹോട്ടലിലെ കമ്പ്യൂട്ടറും സാമഗ്രികളും അടിച്ചുതകര്‍ത്ത് യുവാവ്. ആലപ്പുഴയിലെ ഹരിപ്പാടാണ് സംഭവം. ചിക്കന്‍ ഫ്രൈഡ് റൈസില്‍ ചിക്കനില്ലെന്ന് ആരോപിച്ച് ഇതിൽ പ്രകോപിതനായാണ് യുവാവിന്റെ അതിക്രമം. ഇന്നലെ ഹരിപ്പാടുളള ചിക്കാഗോ ഹോട്ടലിലാണ് സംഭവമുണ്ടായത്. ആറാട്ടുപുഴ സ്വദേശി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.