മുള്ളന്‍കൊല്ലിയില്‍ പച്ചത്തേങ്ങ സംഭരണ കേന്ദ്രം തുടങ്ങി. പച്ചതേങ്ങ സംഭരണ കേന്ദ്രം മുളളന്‍കൊല്ലിയില്‍ ആരംഭിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് പ്രഖ്യാപിച്ചിരുന്നു. സംഭരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.വിജയന്‍ അധ്യക്ഷത വഹിച്ചു. മുളളന്‍കൊല്ലി റബ്ബര്‍ ആന്റ് അഗ്രിക്കള്‍ച്ചറല്‍ മാര്‍ക്കറ്റിംഗ് കോപ്പറേറ്റീവ് സൊസൈറ്റിയിലാണ് പച്ചതേങ്ങ സംഭരിക്കുന്നത്. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സി.എസ്.അജിത്കുമാര്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ് സിന്ധു, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍മാരായ സി.എം ഈശ്വരപ്രസാദ്, എ.ടി വിനോയ്, കൃഷി ഓഫീസര്‍ .ടി.എസ്.സുമിന തുടങ്ങിയവര്‍ സംസാരിച്ചു.

കാറിടിച്ച് കാൽനടയാത്രികന് ഗുരുതര പരിക്ക്
കാക്കവയൽ സുധിക്കവലയിൽ കാറിടിച്ച് കാൽനടയാത്രികനായ മധ്യവയസ്കന് ഗുരുതരമായി പരിക്കേറ്റു. സുധിക്കവല കളത്തിൽ അജിത്കുമാറിനാണ് (50) അപകടത്തിൽ പരിക്കേറ്റത്. അപകടത്തെ തുടർന്ന് ഇദ്ദേഹത്തെ ഉടൻതന്നെ കൽപറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Facebook Twitter WhatsApp






