നവകേരള സദസ്സ്;മുഖ്യമന്ത്രിയും മന്ത്രിമാരും നാളെ ജില്ലയിൽ

a)പ്രത്യേക ക്ഷണിതാക്കളുമായി പ്രഭാതയോഗം
b)മൂന്നിടങ്ങളില്‍ മൂന്ന് വേദികള്‍
c)നവകരേളത്തില്‍ പതിനായിരങ്ങള്‍ പങ്കെടുക്കും
d)പരാതി സ്വീകരിക്കാന്‍ എല്ലായിടങ്ങളിലും പ്രത്യേക കൗണ്ടറുകൾ
e)പഴുതടച്ച സുരക്ഷാ സൗകര്യങ്ങള്‍

മുഖ്യമന്ത്രിയും മന്ത്രിമാരെയും പങ്കെടുക്കുന്ന നവകേരള സദസ്സ് നാളെ (വ്യാഴം) ജില്ലയില്‍ നടക്കും. രാവിലെ 9 ന് കല്‍പ്പറ്റ ചന്ദ്രിഗിരി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ പ്രഭാതയോഗം നടക്കും. ജില്ലയില്‍ നിന്നും ക്ഷണിക്കപ്പെട്ട ഇരുന്നൂറോളം അതിഥികള്‍ പ്രഭാതയോഗത്തില്‍ പങ്കെടുക്കും. ജില്ലയുടെ സമഗ്രമായ വിഷയങ്ങള്‍ പ്രഭാത യോഗത്തില്‍ ചര്‍ച്ച ചെയ്യും. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമാണ് പ്രഭാതയോഗത്തിലേക്കുള്ള പ്രവേശനം അനുവദിക്കുക. മുഖ്യമന്ത്രിയും മന്ത്രിമാരും ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കൊപ്പം പ്രഭാത ഭക്ഷണം കഴിക്കും. ഇവിടെ പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാനും മറ്റുമുള്ള പ്രവേശനം അനുവദിക്കില്ല. വിവിധ മേഖലകളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും നവകേരള സദസ്സിന്റെ ഭാഗമായ പ്രഭാതയോഗത്തില്‍ പ്രത്യേക ക്ഷണിതാക്കളില്‍ നിന്നും സ്വരൂപിക്കുകയും ഇവയെല്ലാം ക്രോഡീകരിച്ച് വയനാടിനായി പുതിയ വികസന നയം രൂപീകരിക്കും.

1>•കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂൾ;വ്യാഴം രാവിലെ 11

കല്‍പ്പറ്റ നിയോജക മണ്ഡലം നവകേരള സദസ്സ് വ്യാഴാഴ്ച രാവിലെ 11 ന് കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളില്‍ നടക്കും. അയ്യായിരത്തോളം പേര്‍ക്ക് പങ്കെടുക്കാന്‍ കഴിയുന്ന പന്തലാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ രാവിലെ നടക്കുന്ന പ്രഭാത യോഗത്തിന് ശേഷം പതിനൊന്നോടെയാണ് മുഖ്യമന്ത്രിയും മറ്റു മന്ത്രമാരും നവകേരള സദസ്സിന്റെ വേദിയിലെത്തുക. തുടര്‍ന്ന് ഇവിടെ മുഖ്യമന്ത്രിയും മന്ത്രിമാരും പൊതുജനങ്ങളെ അഭിസംബോധന ചെയ്യും. രാവിലെ 8 മുതല്‍ പൊതുജനങ്ങളില്‍ നിന്നും പരാതി സ്വീകരിക്കാനുള്ള കൗണ്ടറുകള്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ. സ്‌കൂളില്‍ പ്രവര്‍ത്തിക്കും. പത്തോളം കൗണ്ടറുകള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. നവകേരള സദസ്സിന് മുന്നോടിയായി കലാപരിപാടികളും ഇവിടെ അരങ്ങേറും. മുട്ടില്‍ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വട്ടക്കളി, തുടി, കൊമ്പ്, കുഴല്‍ വാദ്യമേളങ്ങള്‍, കൈകൊട്ടിക്കളി എന്നിവയും വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘനൃത്തം, മുണ്ടേരി ഉണര്‍വ്വിന്റെ നേതൃത്വത്തില്‍ നാടന്‍ പാട്ടും , കുടുംബശ്രീ വനിതകളുടെ നേതൃത്വത്തില്‍ ശിങ്കാരി മേളവും അരങ്ങേറും.

2>•സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് മൈതാനം;ഉച്ചയ്ക്ക് 03.00

സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം നവകേരള സദസ്സ് ഉച്ചയ്ക്ക് 3 ന് സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് മൈതാനത്ത് നടക്കും. ഇവിടെയും വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. ഉച്ചയ്ക്ക് 1 മുതല്‍ ഇവിടെ പൊതുജനങ്ങളില്‍ നിന്നും പരാതി സ്വീകരിക്കാനുള്ള കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. അന്വേഷണ കൗണ്ടറില്‍ നിന്നും ടോക്കണ്‍ സ്വീകരിച്ച് 1 മുതല്‍ 10 വരെയുള്ള കൗണ്ടറുകളില്‍ പരാതി നല്‍കാം. കൗണ്ടര്‍ 1 ല്‍ മുതിര്‍ന്ന പൗരന്‍മാരില്‍ നിന്നും പരാതികള്‍ സ്വീകരിക്കും. കൗണ്ടര്‍ 2,3 സ്ത്രീകള്‍, കൗണ്ടര്‍ 4 ഭിന്നശേഷിക്കാര്‍, കൗണ്ടര്‍ 5 മുതല്‍ 10 വരെ ജനറല്‍ വിഭാഗത്തിനും പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്. പരാതി സ്വീകരിച്ച് ഡോക്കറ്റ് നമ്പര്‍ നല്‍കും.

3>•മാനന്തവാടി ജി.വി.എച്ച്.എസ്സ്.എസ്സ് മൈതാനം; വൈകീട്ട് 04.30
മാനന്തവാടി നിയോജക മണ്ഡലം നവകേരള സദസ്സ് മാനന്തവാടി ജി.വി.എച്ച്.എസ്സ്.എസ്സ് മൈതാനത്ത് വൈകീട്ട് 4.30 ന് നടക്കും. പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളെ അഭിസംബോധന ചെയ്യും. നവകേരള സദസ്സിന് മുന്നോടിയായി വിവിധ കലാപരിപാടികളും വേദിയില്‍ അരങ്ങേറും. വൈകീട്ട് 3 ന് പാലാപ്പള്ളി ഫെയിം അതുല്‍ നറുകരയും സംഘവും നാടന്‍പാട്ട് സോള്‍ ഓഫ് ഫോക്ക് അവതരിപ്പിക്കും. മാനന്തവാടി നിയോജക മണ്ഡലം വികസന പ്രവര്‍ത്തനങ്ങള്‍ കോര്‍ത്തിണക്കിയ ഫോട്ടോപ്രദര്‍ശനവും ഇവിടെ നടക്കും. പരാതികള്‍ സ്വീകരിക്കാനുള്ള കൗണ്ടറുകള്‍ ഉച്ചയ്ക്ക് 1 മുതല്‍ ഇവിടെ പ്രവര്‍ത്തിക്കും. 1 ഭിന്നശേഷിക്കാര്‍, 2,3 വയോജനങ്ങള്‍, 4,5,6 സ്ത്രീകള്‍, 7 മുതല്‍ 10 വരെ ജനറല്‍ വിഭാഗങ്ങളില്‍ നിന്നും പരാതികള്‍ സ്വീകരിക്കും.

•പരാതി നല്‍കുന്നവര്‍ അറിയാൻ
നവകേരള സദസ്സ് നടക്കുന്ന കേന്ദ്രങ്ങളിലാണ് പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാനുള്ള കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുക. ഒ#ാരോ കേന്ദ്രങ്ങളിലും നവകേരള സദസ്സ് തുടങ്ങുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പ് പരാതികള്‍ സ്വീകരിച്ച് തുടങ്ങും. മന്ത്രിമാര്‍ പൊതുജനങ്ങളില്‍ നിന്നും നേരിട്ട് പരാതി സ്വീകരിക്കില്ല. ഓരോ നവകേരള സദസ്സ് നടക്കുന്ന കേന്ദ്രങ്ങളിലും പരാതി സ്വീകരിക്കാന്‍ കൗണ്ടറുകളുണ്ടാകും. പരാതി നല്‍കുന്നവര്‍ പരാതിയിലും അപേക്ഷയിലും കൃത്യമായ വിലാസവും ഫോണ്‍ നമ്പറും മറ്റു അനുബന്ധ രേഖകളുടെ പകര്‍പ്പും ഉണ്ടെന്ന് ഉറപ്പുവരുത്തണം. നിവേദനം സമര്‍പ്പിക്കുമ്പോള്‍ ലഭിച്ച രസീതിലെ നമ്പര്‍ അല്ലെങ്കില്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് നിവേദനത്തിന്റെ സ്ഥിതി www.navakeralasdas.kerala.gov.in.com എന്ന വെബ്‌സൈറ്റ് വഴി വിവരങ്ങള്‍ പിന്നീട് അറിയാം. ലഭിക്കുന്ന പരാതികള്‍ 45 ദിവസങ്ങള്‍ക്കുള്ള പരിഹാരം കാണണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.
വിപുലമായ ഒരുക്കങ്ങള്‍
നവകേരള സദസ്സിന്റെ ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലെയും മുന്നൊരുക്കങ്ങള്‍ ജില്ലാ കളക്ടര്‍ ഡോ.രേണുരാജിന്റെ അദ്ധ്യക്ഷതയില്‍ വിലയിരുത്തി. സുരക്ഷാക്രമീകരണങ്ങള്‍, പ്രഭാത സദസ്സ്, പരാതി സ്വീകരണ കൗണ്ടറുകള്‍ തുടങ്ങിയവ സംബന്ധിച്ച് ജില്ലാ കളക്ടര്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. സുരക്ഷാ ക്രമീകരണങ്ങള്‍ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ വിലയിരുത്തി. പ്രഭാതയോഗത്തില്‍ പങ്കെടുക്കുന്നവര്‍ക്കും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്കും പ്രത്യേകം പാസ്സ് നല്‍കിയാണ് പ്രവേശനം അനുവദിക്കുക.

കാറിടിച്ച് കാൽനടയാത്രികന് ഗുരുതര പരിക്ക്

കാക്കവയൽ സുധിക്കവലയിൽ കാറിടിച്ച് കാൽനടയാത്രികനായ മധ്യവയസ്കന് ഗുരുതരമായി പരിക്കേറ്റു. സുധിക്കവല കളത്തിൽ അജിത്കുമാറിനാണ് (50) അപകടത്തിൽ പരിക്കേറ്റത്. അപകടത്തെ തുടർന്ന് ഇദ്ദേഹത്തെ ഉടൻതന്നെ കൽപറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Facebook Twitter WhatsApp

മുങ്ങിമരിച്ചയാളെ തിരിച്ചറിഞ്ഞു.

പനമരം: ഇന്നലെ പനമരം പുഴയിൽ മുങ്ങി മരിച്ചയാളെ തിരിച്ച റിഞ്ഞു. കോഴിക്കോട് ഈങ്ങാപ്പുഴ കുറുങ്ങരുകണ്ടി ഉന്നതിയി ലെ രാമന്റെ മകൻ ഷരുൺ കെ.കെ (24) ആണ് മരിച്ചത്.ഇയാൾ നെല്ലിയമ്പം ഉന്നതിയിലെ ചന്ദ്രൻ എന്ന വ്യക്തിയുടെ

ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്ക‌ മരിച്ചു.

പിണങ്ങോട്: ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്വകാര്യ ആശുപത്രി ജീവനക്കാരി ചികിത്സയിലിരിക്കെ മരിച്ചു. കൽപ്പറ്റ ലിയോ ആശുപത്രി ജീവനക്കാരി പിണങ്ങോട് ശ്രീനിലയം പ്രമീള ( 52) ആണ് മരിച്ചത്. ഏപ്രിൽ 9 ന് രാവിലെ കൽപ്പറ്റ

ഏറെ ദുഃഖകരം, വാൽപ്പാറ അപകടത്തിൽപ്പെട്ടവര്‍ക്ക് ചികിത്സ ഉറപ്പാക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്’: മുഖ്യമന്ത്രി

തമിഴ്‌നാട് പൊള്ളാച്ചി വാല്‍പ്പാറയിലുണ്ടായ വാഹനപകടത്തില്‍ മലയാളികള്‍ മരിച്ച സംഭവത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറെ ദുഃഖകരമായ സംഭവമാണെന്നും അപകടത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമെങ്കില്‍ ചികിത്സ ഉറപ്പാക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ

പനമരം പുഴയിൽ വീണ്ടും മുങ്ങിമരണം യുവാവിനെ തിരിച്ചറിഞ്ഞില്ല.

പനമരം: പനമരത്ത് നീരട്ടാടി ഭാഗത്ത് ശരത്ത് എന്ന യുവാവ് മുങ്ങി മരിച്ചതിന് പിന്നാലെ മറ്റൊരു യുവാവും മുങ്ങി മരിച്ചു. എന്നാൽ ഈ യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.ഇന്ന് വൈകീട്ടോടെ പനമരം വലിയ പുഴയിൽ മുങ്ങിയ യുവാവിനെ

‘ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കനില്ല’; ഹോട്ടലിലെ കമ്പ്യൂട്ടർ അടിച്ചുതകർത്ത് യുവാവ്

ആലപ്പുഴ: ഹോട്ടലിലെ കമ്പ്യൂട്ടറും സാമഗ്രികളും അടിച്ചുതകര്‍ത്ത് യുവാവ്. ആലപ്പുഴയിലെ ഹരിപ്പാടാണ് സംഭവം. ചിക്കന്‍ ഫ്രൈഡ് റൈസില്‍ ചിക്കനില്ലെന്ന് ആരോപിച്ച് ഇതിൽ പ്രകോപിതനായാണ് യുവാവിന്റെ അതിക്രമം. ഇന്നലെ ഹരിപ്പാടുളള ചിക്കാഗോ ഹോട്ടലിലാണ് സംഭവമുണ്ടായത്. ആറാട്ടുപുഴ സ്വദേശി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.