തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങള്‍ക്കുള്ള പാചകപ്പാത്രങ്ങള്‍, സ്‌പോര്‍ട്‌സ് കിറ്റ് എന്നിവയുടെ വിതരണം തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എല്‍സി ജോയി നിര്‍വ്വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റോസമ്മ ബേബി അധ്യക്ഷത വഹിച്ചു. സ്ഥലം മാറിപ്പോകുന്ന തവിഞ്ഞാല്‍ സി.ആര്‍.സി.സി രജിത ടീച്ചര്‍ക്ക് യാത്രയയപ്പ് നല്‍കി. മെമ്പര്‍മാരായ സുരേഷ് പാലോട്ട്, ലൈജി തോമസ്, പി.ഇ.സി കണ്‍വീനര്‍ രമേശന്‍ ഏഴോക്കാരന്‍, പ്രേമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കാറിടിച്ച് കാൽനടയാത്രികന് ഗുരുതര പരിക്ക്
കാക്കവയൽ സുധിക്കവലയിൽ കാറിടിച്ച് കാൽനടയാത്രികനായ മധ്യവയസ്കന് ഗുരുതരമായി പരിക്കേറ്റു. സുധിക്കവല കളത്തിൽ അജിത്കുമാറിനാണ് (50) അപകടത്തിൽ പരിക്കേറ്റത്. അപകടത്തെ തുടർന്ന് ഇദ്ദേഹത്തെ ഉടൻതന്നെ കൽപറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Facebook Twitter WhatsApp






