ഡിവൈഎഫ്ഐ ബ്ലോക്ക് കേന്ദ്രങ്ങളിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

കൽപ്പറ്റ: കൂത്തുപറമ്പ് രക്തസാക്ഷി ദിനം ജില്ലയിൽ ഡിവൈഎഫ്ഐ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. യൂണിറ്റുകളിൽ പ്രഭാതഭേരിയും പതാക ഉയർത്തലും നടത്തി.ബത്തേരി മൂലങ്കാവിലെ കൂത്ത്പറമ്പ് രക്തസാക്ഷി സ്മൃതിമണ്ഡലത്തിൽ ജില്ലാ സെക്രട്ടറി കെ റഫീഖ് പതാക ഉയർത്തി. ജില്ലാ സെക്രട്ടറിയേറ്റംഗം പി ജംഷീദ്, ജില്ലാ കമ്മിറ്റിയംഗം ഇന്ദുപ്രഭ,വി വി ബേബി , പി ആർ ജയപ്രകാശ്, സിബിൽ എന്നിവർ സംസാരിച്ചു.
ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. പുൽപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുൽപ്പള്ളിയിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് ജോബിൻ ജോസ് അദ്ധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി സി എം രജനീഷ് സ്വാഗതവും അമൽജിത്ത് നന്ദിയും പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം ഷിജി ഷിബു, പി എ മുഹമ്മദ്, കെ വി ജോബി, മണികണ്ഠൻ, സജിത് , ഷിനു, ശ്രീജിത്ത് എന്നിവർ സംസാരിച്ചു. വൈത്തിരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാവുംമന്ദത്ത് സംഘടിപ്പിച്ച പരിപാടി ജില്ലാ ജില്ലാ പ്രസിഡണ്ട് കെ എം ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി എം രമേഷ്, ബ്ലോക്ക് പ്രസിഡണ്ട് കെ എസ് ഹരിശങ്കർ, വി എൻ ഉണ്ണിക്കൃഷ്ണൻ, ജോസിസൺ ജെയിംസ്, ആഷിഖ് സി എച്ച്, ഷബിന എന്നിവർ സംസാരിച്ചു. കോട്ടത്തറ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെങ്ങപ്പള്ളിയിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ ജില്ലാ ട്രഷറർ കെ ആർ ജിതിൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി ഷെജിൻ ജോസ്, ബ്ലോക്ക് പ്രസിഡണ്ട് പി ജംഷീദ്, റാഷിഖ്, ഉപേഷ് എന്നിവർ സംസാരിച്ചു. മാനന്തവാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടിയിൽ സംഘടിപ്പിച്ച പരിപാടി എം പ്രസാദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി കെ വിപിൻ, ബ്ലോക്ക് പ്രസിഡണ്ട് വി ബി ബബീഷ്, അഖിൽ , അനുഷ സുരേന്ദ്രൻ, നിരഞ്ജന എന്നിവർ സംസാരിച്ചു. പനമരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളമുണ്ട എട്ടേനാലിൽ സംഘടിപ്പിച്ച പരിപാടി പി എസ് സഞ്ജീവ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി കെ മുഹമ്മദലി, ബ്ലോക്ക് പ്രസിഡണ്ട് കെ ഇസ്മായിൽ , കെ അഷ്റഫ് , പി എ അസീസ്, സിജോ ജോസ് എന്നിവർ സംസാരിച്ചു. കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ സംഘടിപ്പിച്ച വി ഹാരിസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി സി ഷംസുദ്ദീൻ, ബ്ലോക്ക് പ്രസിഡണ്ട് അർജ്ജുൻ ഗോപാൽ, ബിനീഷ് മാധവ്, ജാനിഷ എന്നിവർ സംസാരിച്ചു. മീനങ്ങാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്പലവയലിൽ സംഘടിപ്പിച്ച പരിപാടി ടി ജി ബീന ഉദ്ഘാടനം ചെയ്തു. ടി പി റിഥുശോഭ്, ജിഷ്ണു ജനാർദ്ദനൻ, കെ ഷമീർ, വിനീത് എന്നിവർ സംസാരിച്ചു.
ബത്തേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലൂരിൽ സംഘടിപ്പിച്ച പരിപാടി ടി കെ രമേശൻ ഉദ്ഘാടനം ചെയ്തു. ഇന്ദുപ്രഭ, ലിജോ ജോണി, അഹ്നസ്, നിധിൻ, മനോജ് അമ്പാടി, ഹരികൃഷ്ണൻ, സിബിൽ എന്നിവർ സംസാരിച്ചു.

സൂര്യാതപമേറ്റ് ചികിത്സയിലിരിക്കെ വെൽഡിങ്ങ് തൊഴിലാളി മരിച്ചു.

സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. വെൽഡിങ്ങ് തൊഴിലാളിയായ ഷൈൻ കഴിഞ്ഞ 18ന് കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.

ഹർത്താലിന് കോളേജ് അവധി, ചൂട് സഹിക്കാനാവാതെ കനാലിൽ കുളിക്കാനിറങ്ങി; 2 വിദ്യാർത്ഥികൾ മുങ്ങിമരിച്ചു, ഒരാളെ ആശുപത്രിയിലേക്ക് മാറ്റി.

അപ്രതീക്ഷിതമായി ഹർത്താൽ ദിനത്തിൽ വീണുകിട്ടിയ അവധി, കൊടുംചൂടിൽ നിന്ന് രക്ഷനേടാൻ ഒന്ന് മുങ്ങിക്കുളിക്കാമെന്ന് കരുതിയിറങ്ങിയതാണ് ആറംഗ സംഘം. അതൊരു ദുരന്തത്തിലേക്കുള്ള പോക്കാണെന്ന് അവരാരും കരുതിയില്ല. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് അശമന്നൂരിൽ പെരിയാർ വാലി കനാലിൽ

ക്ഷീണമുള്ളതും വീര്‍ത്തതുമായ കണ്ണുകള്‍ വൃക്ക തകരാറിന്റെ സൂചനയാണോ?; പരിശോധന നടത്തേണ്ടത് എപ്പോള്‍?

സാധാരണയായി കണ്ണുകള്‍ ക്ഷീണിച്ചും വീര്‍ത്തും കാണപ്പെടുന്നത് ഉറക്കക്കുറവ് കൊണ്ടും സ്‌ക്രീന്‍ സമയം കൂടുതലായതുകൊണ്ടുമൊക്കെയാണെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ എപ്പോഴും കാരണങ്ങള്‍ ഇതുതന്നെയാകണമെന്നില്ല. നീര്‍വീക്കം ദിവസംതോറും നീണ്ടുനില്‍ക്കുകയാണെങ്കില്‍ ചര്‍മ്മ സംരക്ഷണത്തിനും ഉറക്കക്കുറവിനും അപ്പുറത്തേക്ക് മറ്റെന്തെങ്കിലും കാരണംകൊണ്ടാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

ഇന്ന് മുതൽ പവർ കട്ട്; ദിവസവും അരമണിക്കൂർ വൈദ്യുതി മുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന വൈദ്യുതി പ്രതിസന്ധിയെത്തുടർന്ന് ഇന്ന് മുതൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നു. ഇന്ന് ചേർന്ന കെഎസ്ഇബി കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. വൈകുന്നേരം ആറ് മണി മുതൽ രാത്രി 12 മണി വരെയുള്ള

കന്നുകുട്ടികള്‍ക്ക് സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ; ഗോവര്‍ദ്ധിനി പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

കന്നുകുട്ടികള്‍ക്ക് 50 ശതമാനം സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ നല്‍കുന്ന പദ്ധതിയായ ഗോവര്‍ദ്ധിനിക്ക് ജില്ലയില്‍ തുടക്കമായി. അമ്പലവയല്‍ ക്ഷീരസംഘം ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സജി ജോസഫ് പദ്ധതി ഉദ്ഘാടനം ചെയ്തു.

ചുരത്തിൽ നാളെ ഗതാഗത നിയന്ത്രണം

താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനാൽ ബുധനാഴ്ച (ഏപ്രിൽ 29) നാളെ പകൽ സമയത്ത് ഭാരവാഹനങ്ങൾക്കും മൾട്ടി ആക്സിൽ വാഹനങ്ങൾക്കും ചുരത്തിൽ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.