ഹാര്‍ദിക് പാണ്ഡ്യയെ റിലീസ് ചെയ്ത് ഗുജറാത്ത് ടൈറ്റന്‍സ്? അഭ്യൂഹങ്ങള്‍ക്ക് വിരാമമെന്ന് സോഷ്യല്‍ മീഡിയ

മുംബൈ: ഐപിഎല്‍ 2024 സീസണിന് മുമ്പ് ഹാര്‍ദിക് പാണ്ഡ്യയുടെ കൂടുമാറ്റം ഔദ്യോഗികമായെന്ന് വാര്‍ത്ത. ഗുജറാത്ത് ടൈറ്റന്‍സിനെ ആദ്യ സീസണില്‍ തന്നെ കിരീടത്തിലേക്ക് നയിച്ച ഹാര്‍ദിക് തന്റെ മുന്‍ ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യന്‍സുമായി കരാറൊപ്പിട്ടെന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നുമുണ്ടായിട്ടില്ല. ഞായറാഴ്ച്ച ഐപിഎല്‍ ട്രേഡ് വിന്‍ഡോ അവസാനിക്കുന്ന സമയം ചിത്രം വ്യക്തമാവും. എന്നാല്‍ ആരാണ് ഗുജറാത്തിലേക്ക് മടങ്ങുകയെന്നുള്ള കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

മുംബൈക്കൊപ്പമാണ് ഹാര്‍ദിക് ഐപിഎല്‍ കരിയര്‍ തുടങ്ങുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈയുടെ പ്രധാന താരങ്ങളിലൊരാളായി ഹാര്‍ദിക് പാണ്ഡ്യ പിന്നീട് മാറി. 2015 മുതല്‍ 2021 വരെ മുംബൈ ഫ്രാഞ്ചൈസിയില്‍ കളിച്ച് മികച്ച റെക്കോര്‍ഡുണ്ടായിട്ടും താരത്തെ 2022ലെ മെഗാ താരലേലത്തിന് മുമ്പ് ടീം ഒഴിവാക്കുകയായിരുന്നു. പുതുതായി രൂപീകരിച്ച ഗുജറാത്ത് ടൈറ്റന്‍സ് ഫ്രാഞ്ചൈസിയില്‍ ചേര്‍ന്ന ഹാര്‍ദിക് പാണ്ഡ്യ ടീമിന്റെ ക്യാപ്റ്റനാവുകയും 2022ലെ ആദ്യ സീസണില്‍ തന്നെ കപ്പുയര്‍ത്തുകയും ചെയ്തു. 2023ലെ രണ്ടാം സീസണില്‍ റണ്ണേഴ്സ് അപ്പാവാനും ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയില്‍ ടൈറ്റന്‍സിനായി.

ഐപിഎല്‍ കരിയറിലാകെ 123 മത്സരങ്ങളില്‍ 2309 റണ്‍സും 53 റണ്‍സും ഹാര്‍ദിക് പാണ്ഡ്യയുടെ പേരിലുണ്ട്. ഗുജറാത്ത് ടൈറ്റന്‍സ് പരിശീലകനായ ആശിഷ് നെഹ്റ ദേശീയ ടീമിലേക്ക് ചേക്കേറിയേക്കും എന്ന അഭ്യൂഹവും ഹാര്‍ദിക് പാണ്ഡ്യയുടെ കൂടുമാറ്റ ചര്‍ച്ചകള്‍ക്ക് പിന്നിലുണ്ട്. നെഹ്റ ടൈറ്റന്‍സ് വിടുമെങ്കില്‍ ഹാര്‍ദിക്കും ഫ്രാഞ്ചൈസിയോട് വിട പറഞ്ഞേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സൂചന സത്യമെങ്കില്‍ മുംബൈ ഇന്ത്യന്‍സ് ഉടമകളുമായി നല്ല ബന്ധമുള്ള ഹാര്‍ദിക്കിന്റെ മടങ്ങിവരവ് അനായാസം നടന്നേക്കും. മുംബൈ ഇന്ത്യന്‍സിനൊപ്പം 2015, 2017, 2019, 2020 വര്‍ഷങ്ങളില്‍ ഹാര്‍ദിക് പാണ്ഡ്യ കിരീടം നേടിയിട്ടുണ്ട്.

മറ്റാരൊക്കെ മാറും?

ഐപിഎല്‍ 2024 സീസണിന് മുന്നോടിയായി ഏറെ താരകൈമാറ്റങ്ങളുടെ സൂചനകള്‍ പുറത്തുവരുന്നുണ്ട്. താരലേലത്തിന് മുന്നോടിയായി മനീഷ് പാണ്ഡെയേയും സര്‍ഫ്രാസ് ഖാനെയും ടീമില്‍ നിന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് റിലീസ് ചെയ്തു. ഇരു താരങ്ങള്‍ക്കും കഴിഞ്ഞ സീസണില്‍ ടീമിനായി തിളങ്ങാനായിരുന്നില്ല. മനീഷ് പാണ്ഡെ 10 കളിയില്‍ നിന്ന് വെറും 160 റണ്‍സായിരുന്നു നേടിയത്. നാല് കളികളില്‍ നിന്ന് സര്‍ഫ്രാസിന്റെ സമ്പാദ്യം 53 റണ്‍സിലുമൊതുങ്ങി. ഡിസംബറിലാണ് 2024 ഐപിഎല്‍ സീസണിന് മുന്നോടിയായുള്ള താരലേലം നടക്കുക.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി

കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.

യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന്‍റെ സഹോദരൻ പികെ ബുജൈര്‍ അറസ്റ്റില്‍; ലഹരി ഇടപാട് നടത്തിയതിന് തെളിവ്

മുസ്ലീം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസിന്‍റെ സഹോദരൻ ലഹരി മരുന്ന് കേസില്‍ അറസ്റ്റില്‍. പതിമംഗലം സ്വദേശിയായ പികെ ബുജൈര്‍ അറസ്റ്റിലായത്. പികെ ബുജൈര്‍ ലഹരി ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് പൊലീസ് പറഞ്ഞു.

കേരളത്തിലേക്ക് തൊഴില്‍ തേടിയെത്തുന്നവരില്‍ ക്രിമിനലുകളും

മറ്റു സംസ്ഥാനങ്ങളില്‍ ക്രിമിനല്‍ കേസുകളിൽ ഉള്‍പ്പെട്ടവരും കേരളത്തില്‍ അതിഥി തൊഴിലാളികളായി എത്തുന്നുണ്ടെന്ന് പോലീസിന്റെ റിപ്പോർട്ട്. ഇത്തരത്തിലുള്ള 1368 പ്രതികളെ കേരള പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് മറ്റു സംസ്ഥാനങ്ങളിലുള്ളവർ പ്രതികളാകുന്ന കേസുകള്‍ കൂടിവരുന്നുമുണ്ട്. രണ്ട് വർഷംകൊണ്ട്

അഞ്ച്, ആറ്, ഏഴ്, ഒൻപത് ക്ലാസുകളില്‍ ഈ വര്‍ഷം സബ്ജക്‌റ്റ് മിനിമം മാര്‍ക്ക്

സംസ്ഥാനത്തെ സകൂളുകളില്‍ അഞ്ച്, ആറ്, ഏഴ്, ഒൻപത് ക്ലാസുകളില്‍ ഈ വർഷം സബ്ജക്‌റ്റ് മിനിമം മാർക്ക് നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കഴിഞ്ഞവർഷം എട്ടാം ക്ലാസില്‍ സബ്ജക്‌ട് മിനിമം നടപ്പിലാക്കുകയും പഠനപിന്തുണ ആവശ്യമായ 86,000

കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ വിളിക്കുന്നു: പത്താംക്ലാസുകാര്‍ക്കും അവസരം; 4987 ഒഴിവുകള്‍

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോ (IB) 2025-ലെ സെക്യൂരിട്ടി അസിസ്റ്റന്റ്/എക്സിക്യൂട്ടീവ് (SA/Exe) തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റിന്റെ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.4987 തസ്തികകളിലേക്കാണ് ഐബി നിയമനം നടത്തുന്നത്. 10-ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള യുവാക്കള്‍ക്ക്

ബംഗളൂരുവിൽ മലയാളി കോളേജ് വിദ്യാർത്ഥിനിയെ പി ജി ഹോസ്റ്റലുടമ ക്രൂര ബലാൽസംഗത്തിന് ഇരയാക്കി; പ്രതിയായ കോഴിക്കോട് സ്വദേശി അറസ്റ്റിൽ

ബംഗളൂരുരില്‍ മലയാളി വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായതായി പരാതി. പേയിങ് ഗസ്റ്റായി താമസിച്ചിരുന്ന വീടിന്റെ ഉടമ പീഡിപ്പിച്ചെന്ന് യുവതി പരാതി നല്‍കി. സംഭവത്തില്‍ പി ജി ഉടമ കോഴിക്കോട് സ്വദേശി അഷറഫിനെ പൊലീസ് അറസ്റ്റ് ചെയ്തു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.