ഒരു പേപ്പര്‍ കാണിച്ച് അടുത്തേക്ക് വിളിച്ചു,സ്ത്രീ മാസ്‌ക് ധരിച്ചിരുന്നു: ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കാര്‍ മുമ്പും കണ്ടിട്ടുണ്ടെന്ന് സഹോദരന്‍

കൊല്ലം: ഓയൂരില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കാര്‍ മുമ്പും ആ പരിസരത്ത് കണ്ടിട്ടുണ്ടെന്ന് അഭികേല്‍ സാറയുടെ എട്ട് വയസുകാരന്‍ സഹോദരന്‍ പറഞ്ഞു. രണ്ട് മൂന്ന് ദിവസമായി ട്യൂഷന് പോകുന്ന സമയത്ത് ഈ കാര്‍ വീടിന്റെ പരിസരത്ത് നിര്‍ത്തിയിട്ടിരുന്നതായി കാണാറുണ്ടായിരുന്നുവെന്ന് സഹോദരന്‍ പറയുന്നു. കാര്‍ ഓടിച്ചിരുന്നത് പുരുഷനാണ്. മൂന്ന് പുരുഷന്‍മാരും ഒരു സ്ത്രീയുമാണ് കാറിലുണ്ടായിരുന്നത്.

കുട്ടികള്‍ ഉച്ചത്തില്‍ നിലവിളിച്ചു. സഹോദനെയും വലിച്ചെടുത്ത് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല. സഹോദരിയെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ കാല് റോഡില്‍ ഉരഞ്ഞ് മുറിവുണ്ടായി. തള്ളിയപ്പോള്‍ കുട്ടി റോഡില്‍ വീഴുകയും ചെയ്തു. ഈ സമയത്താണ് പെണ്‍കുട്ടിയെ കാറില്‍ സംഘം തട്ടിക്കൊണ്ടുപോയത്. ഓടിയെത്തിയ കുട്ടി അയല്‍പക്കത്തുള്ള വീട്ടിലെത്തിയാണ് വിവരം അറിയിച്ചത്.

ഒരു പേപ്പര്‍ കാണിച്ച് അമ്മയുടെ കയ്യില്‍ കൊടുക്കാന്‍ പറഞ്ഞ് അടുത്തേക്ക് വിളിച്ചു. അടുത്തേക്ക് എത്തിയപ്പോള്‍ കുട്ടിയെ കാറിനുള്ളിലേക്ക് വലിച്ചിടുകയായിരുന്നു. ആണ്‍കുട്ടി പേപ്പര്‍ വാങ്ങിയില്ലെങ്കിലും അടുത്തേക്ക് ചെന്ന പെണ്‍കുട്ടിയെ കാറിനകത്തു നിന്നുള്ളവര്‍ അകത്തേക്ക് വലിച്ചിട്ടാണ് തട്ടിക്കൊണ്ടുപോയതെന്നാണ് സഹോദരന്‍ പറയുന്നത്. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സമയത്ത് അച്ഛനും അമ്മയും വീട്ടില്‍ ഉണ്ടായിരുന്നില്ല.

സ്പോട്ട് അഡ്മിഷന്‍

മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്

സീറ്റൊഴിവ്

മീനങ്ങാടി മോഡല്‍ കോളേജില്‍ നാല് വര്‍ഷത്തെ ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളില്‍ സീറ്റൊഴിവ്. ഫോണ്‍ – 9747680868, 8547005077

ഖാദി ഓണം മേള

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴില്‍ കല്‍പ്പറ്റ, പനമരം, മാനന്തവാടി എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യകളിലും പുല്‍പള്ളി, പള്ളിക്കുന്ന് ഗ്രാമ സൗഭാഗ്യകളിലും ഖാദി ഓണം മേളകള്‍ ആരംഭിച്ചു. സെപ്റ്റംബര്‍ നാല് വരെ

പച്ചത്തേയില വില നിശ്ചയിച്ചു.

ജില്ലയില്‍ ജൂലൈ മാസത്തെ പച്ചത്തേയിലയുടെ വില 12.02 രൂപയായി നിശ്ചയിച്ചു. പച്ച തേയിലയുടെ വില തീര്‍പ്പാക്കുമ്പോള്‍ ഫാക്ടറികള്‍ ശരാശരി വില പാലിച്ച് വിതരണക്കാര്‍ക്ക് നല്‍കണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഓഗസ്റ്റ് ഒന്‍പതിന് സംഘടിപ്പിക്കുന്ന സുവര്‍ണ്ണ ജുബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നവരെ ജില്ലയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിക്കാനും ഉദ്ഘാടനം കഴിഞ്ഞ് തിരികെ ജില്ലയിലെത്തിക്കാനും ടൂറിസ്റ്റ് ബസ്

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം

കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രോസസിങ് ആന്‍ഡ് ഡാറ്റ എന്‍ട്രി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.