വെള്ളമുണ്ട:സ്കൂൾ വിദ്യാർഥികളിൽ പൊതു തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളെ സംബന്ധിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ അൽ ഫുർഖാൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടത്തിയ പാർലമെന്റ് ഇലക്ഷനിൽ വിജയികളായ ലീഡേഴ്‌സ് പ്രൗഢമായ ചടങ്ങിൽ അധികാരമേറ്റു.
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി തിരെഞ്ഞെടുക്കപ്പെട്ട ലീഡേഴ്‌സിന് ബാഡ്ജ് ചാർത്തി പുതിയ സ്റ്റുഡന്റസ് പാർലിമെന്റ് ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ ജുനൈദ് ബുഖാരി, എം. സി മജീദ് മുസ്ലിയാർ, ഉസ്മാൻ മുസ്ലിയാർ,റസാഖ് മുസ്‌ലിയാർ,പുതിയ സാരഥികളായ മുഹമ്മദ് എം.,മുബഷിറ കെ തുടങ്ങിയവർ സംസാരിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്