അഞ്ച് വര്‍ഷം പത്താനുമായി ഡേറ്റിംഗ്! ഇതിനിടെ ഗംഭീര്‍ തുടര്‍ച്ചയായി വിളിച്ചിരുന്നു; അവകാശവാദവുമായി ബോളിവുഡ് നടി

മുംബൈ: ഏകദിന ലോകകപ്പിനിടെ ബോളിവുഡ് നടി പായല്‍ ഘോഷ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. മുഹമ്മദ് ഷമിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയാണ് പായല്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോള്‍ മറ്റൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് പായല്‍. മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താനുമൊത്ത് താന്‍ ഡേറ്റിംഗില്‍ ആയിരുന്നുവെന്നാണ് പായല്‍ തന്റെ പുതിയ ട്വീറ്റില്‍ അവകാശപ്പെടുന്നത്. ഈ ബന്ധത്തിനിടെ തന്നെ മറ്റൊരു മുന്‍ താരമായ ഗൗതം ഗംഭീര്‍ തന്നെ സ്ഥിരമായി വിളിച്ചിരുന്നുവെന്നും പായല്‍ വ്യക്തമാക്കി.

പത്താനുമായി അഞ്ച് വര്‍ഷത്തോളം ഡേറ്റിംഗ് നടത്തിയെന്നാണ് പായലിന്റെ പുതിയ വാദം. മുന്‍ ഇന്ത്യന്‍ സീമറുമായുള്ള ബന്ധം വേര്‍പെടുത്തിയതിന് ശേഷം അസുഖം ബാധിച്ചതായും അവര്‍ വെളിപ്പെടുത്തി. പത്താനുമായുള്ള ബന്ധത്തിനിടെ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ തന്നെ സ്ഥിരമായി വിളിച്ചിരുന്നതായും അവര്‍ അവകാശപ്പെട്ടു. മുന്‍ ഇന്ത്യന്‍ പേസര്‍ക്കൊപ്പമുള്ള ഒരു അപൂര്‍വ ചിത്രവും പായല്‍ പോസ്റ്റില്‍ പങ്കുവച്ചിട്ടുണ്ട്.

പോസ്റ്റില്‍ പറയുന്നതിങ്ങനെ… ”ഞാന്‍ 2011 മുതല്‍ അഞ്ച് വര്‍ഷം ഇര്‍ഫാന്‍ പത്താനെ ഡേറ്റ് ചെയ്തു, തുടര്‍ന്ന് എല്ലാം അവസാനിച്ചു. ഗൗതം ഗംഭീറും അക്ഷയ് കുമാറും എനിക്ക് പിന്നാലെയുണ്ടായിരുന്നു. പക്ഷേ ഞാന്‍ ഇര്‍ഫാനെ മാത്രമാണ് സ്‌നേഹിച്ചത്. അവനല്ലാതെ മറ്റാരെയും എനിക്ക് കാണാന്‍ കഴിഞ്ഞില്ല. ഞാന്‍ എല്ലാ കാര്യങ്ങളും ഇര്‍ഫാനോട് പങ്കുവച്ചിരുന്നു. ഗൗതം ഗംഭീറില്‍ നിന്ന് എനിക്ക് ലഭിക്കുന്ന മിസ്ഡ് കോളുകള്‍ അദ്ദേഹത്തെ കാണിക്കുകയും ചെയ്യുമായിരുന്നു.” പായല്‍ ഒരു പോസ്റ്റില്‍ വ്യക്തമാക്കി.

കാര്യങ്ങള്‍ അവിടേയും തീര്‍ന്നില്ല. ”ഗംഭീര്‍ വിളിക്കുന്ന കാര്യം ഇര്‍ഫാന് അത് നന്നായി അറിയാമായിരുന്നു, അവന്‍ എന്റെ ഫോണ്‍ കോളുകള്‍ പരിശോധിക്കും. ഒരു ആഭ്യന്തര മത്സരത്തിനിടെ പൂനെയില്‍ അദ്ദേഹത്തെ കാണാന്‍ പോയപ്പോള്‍ സഹോദരന്‍ യൂസഫ് പത്താന്‍, അന്ന് ഇര്‍ഫാന്റെ സഹതാരങ്ങളായിരുന്ന ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ എന്നിവരുടെ മുന്നില്‍ അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചു. എന്നാല്‍ അക്ഷയ് കുമാര്‍ എന്നോട് മോശമായി പെരുമാറിയിട്ടില്ല. അദ്ദേഹം ഒരു വലിയ താരമാണ്. അതുകൊണ്ടുതന്നെ ഞാനദ്ദേഹത്തെ എപ്പോഴും ബഹുമാനിക്കും.” പായല്‍ പറഞ്ഞുനിര്‍ത്തി.

ഈ പറഞ്ഞ താരങ്ങളെയെല്ലാം പരിഹസിക്കാന്‍ വേണ്ടി മാത്രമാണ് പായല്‍ പുതിയ പോസ്റ്റുകളിട്ടതെന്നാണ് ആരാധകര്‍ പറയുന്നത്.

പാമ്പുകടിയേറ്റാൽ കനിവ് 108ലേക്ക് വിളിക്കാം! പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും; ആൻ്റി വെനമുള്ള ആശുപത്രിയുടെ പട്ടിക കൈമാറി ആരോഗ്യവകുപ്പ്

പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്‌നേക്ക് വെനമുള്ള ആശുപത്രികളില്‍ കൃത്യമായി എത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കനിവ് 108 ആംബുലന്‍സിലുള്ള പരിചയ സമ്പന്നരായ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ വഴി

സംസ്ഥാനത്ത് കൊടും ചൂട്: അതീവ ജാഗ്രത, സ്ഥിതിഗതികള്‍ വിലയിരുത്താൻ മുഖ്യമന്ത്രി ഇന്ന് ഉന്നതതല യോഗം വിളിച്ചു.

സംസ്ഥാനത്ത് ചൂട് അസഹനീയമായി തുടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതാ നിർദ്ദേശം നല്‍കി ദുരന്തനിവാരണ അതോറിറ്റി.ഇന്ന് ഉഷ്ണതരംഗ മുന്നറിയിപ്പ് നിലവിലില്ലെങ്കിലും താപനില ഉയരാൻ സാധ്യതയുള്ളതിനാല്‍ കർശന മുൻകരുതലുകള്‍ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.പാലക്കാട് ജില്ലയില്‍ താപനില 40

വേനൽക്കാലത്ത് അമീബിക് മസ്തിഷ്‌ക ജ്വരം പടരാൻ സാധ്യത; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

വേനൽക്കാലം കടുക്കുന്നതോടെ ജലാശയങ്ങളിൽ അമീബയുടെ സാന്നിധ്യം വർധിക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് മുന്നറിയിപ്പ് നൽകി. ശുദ്ധമല്ലാത്ത ജലാശയങ്ങളിൽ കുളിക്കുന്നതും മുഖം കഴുകുന്നതും വഴി മാരകമായ ഈ

കുട്ടനാട്ടില്‍ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു.

ആലപ്പുഴ: കുട്ടനാട്ടില്‍ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു. വൈശ്യംഭാഗം പുതുവന വീട്ടില്‍ രഘുവിന്റെ ഭാര്യ ഇന്ദിര (65) ആണ് മരിച്ചത്.വൈകിട്ട് അഞ്ച് മണിയോടെ വീടിനോടു ചേർന്നുള്ള ശുചിമുറിക്കു മുന്നില്‍ വച്ചാണു മൂർഖൻ പാമ്പിന്റെ കടിയേറ്റത്. നാട്ടുകാർ

കണ്ണൂര്‍ കൊളക്കാട് അമ്മയെ മകൻ കഴുത്തറുത്ത് കൊന്നു.

കണ്ണൂർ: കണ്ണൂർ കൊളക്കാട് അമ്മയെ മകൻ കഴുത്തറുത്തു കൊന്നു. കൊളക്കാട് താന്നിക്കുന്നിലെ മഠത്തിപറമ്പില്‍ ഗീതമ്മ ആണ് കൊല്ലപ്പെട്ടത്. മകൻ ക്രിസ്റ്റി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. വാക്കുതർക്കത്തിന് ഒടുവിലാണ് കൊലപാതകം. ഇന്നലെ രാത്രി എട്ടിനും ഒമ്പതിനും

തോക്ക്, കത്തി, സ്പ്രേ…കാമുകന്റെ ഭാര്യയെ കൊലപ്പെടുത്തി നാൽപ്പത്തിയഞ്ചുകാരി, കുത്തിയത് 10 തവണ

മുംബൈ∙ കാമുകന്റെ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി നാൽപ്പത്തിയഞ്ചുകാരി. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലാണ് നടുക്കുന്ന സംഭവമുണ്ടായത്. സാധന മഹേന്ദ്ര സോൻപട്കറെന്ന (40) യുവതിയാണ് കൊല്ലപ്പെട്ടത്. ഷീല സോനാറാണ് പ്രതി. ഷീല സാധനയുടെ വീട്ടിൽ അതിക്രമിച്ച് കയറുകയും

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.