യു.ഡി.ഐ.ഡി രജിസ്ട്രേഷന്‍ ക്യാമ്പെയിൻ

ജില്ലയിലെ ഭിന്നശേഷിക്കാരായ വ്യക്തികളില്‍ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റും യു.ഡി.ഐ.ഡി കാര്‍ഡും ലഭിക്കുന്നതിനായി അപേക്ഷ നല്‍കാത്ത ആളുകള്‍ അക്ഷയ കേന്ദ്രം വഴി www.swavlambancard.gov.in എന്ന ഓണ്‍ലൈന്‍ വെബ്സൈറ്റില്‍ യു.ഡി.ഐ.ഡി കാര്‍ഡിന് പേര് രജിസ്റ്റര്‍ ചെയ്യണം. ആധാര്‍ കാര്‍ഡ്, ഫോട്ടോ, മൊബൈല്‍ നമ്പര്‍, വിരലടയാളം,ഒപ്പ്, അപേക്ഷകന്റെ ജനനത്തീയതി, മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യു.ഡി.ഐ.ഡി പോര്‍ട്ടലില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നതിന് ആവശ്യമായ രേഖകള്‍. ഭിന്നശേഷി വ്യക്തികള്‍ അപേക്ഷ നല്‍കുന്നതിനായി നേരിട്ട് ഹാജരാകേണ്ടതില്ല. ബന്ധപ്പെട്ട രേഖകളുമായി മറ്റൊരാള്‍ക്ക് അപേക്ഷ നല്‍കാം. യു.ഡി.ഐ.ഡി അദാലത്തുമായി ബന്ധപ്പെട്ട സംശയനിവാരണം. ഫോണ്‍ കല്‍പ്പറ്റ ബ്ലോക്ക്-9387388887, പനമരം ബ്ലോക്ക്-7034029300, മാനന്തവാടി ബ്ലോക്ക്-7034029300, 9387388887, സുല്‍ത്താന് ബത്തേരി ബ്ലോക്ക്-9605612363.

കുട്ടനാട്ടില്‍ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു.

ആലപ്പുഴ: കുട്ടനാട്ടില്‍ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു. വൈശ്യംഭാഗം പുതുവന വീട്ടില്‍ രഘുവിന്റെ ഭാര്യ ഇന്ദിര (65) ആണ് മരിച്ചത്.വൈകിട്ട് അഞ്ച് മണിയോടെ വീടിനോടു ചേർന്നുള്ള ശുചിമുറിക്കു മുന്നില്‍ വച്ചാണു മൂർഖൻ പാമ്പിന്റെ കടിയേറ്റത്. നാട്ടുകാർ

കണ്ണൂര്‍ കൊളക്കാട് അമ്മയെ മകൻ കഴുത്തറുത്ത് കൊന്നു.

കണ്ണൂർ: കണ്ണൂർ കൊളക്കാട് അമ്മയെ മകൻ കഴുത്തറുത്തു കൊന്നു. കൊളക്കാട് താന്നിക്കുന്നിലെ മഠത്തിപറമ്പില്‍ ഗീതമ്മ ആണ് കൊല്ലപ്പെട്ടത്. മകൻ ക്രിസ്റ്റി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. വാക്കുതർക്കത്തിന് ഒടുവിലാണ് കൊലപാതകം. ഇന്നലെ രാത്രി എട്ടിനും ഒമ്പതിനും

തോക്ക്, കത്തി, സ്പ്രേ…കാമുകന്റെ ഭാര്യയെ കൊലപ്പെടുത്തി നാൽപ്പത്തിയഞ്ചുകാരി, കുത്തിയത് 10 തവണ

മുംബൈ∙ കാമുകന്റെ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി നാൽപ്പത്തിയഞ്ചുകാരി. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലാണ് നടുക്കുന്ന സംഭവമുണ്ടായത്. സാധന മഹേന്ദ്ര സോൻപട്കറെന്ന (40) യുവതിയാണ് കൊല്ലപ്പെട്ടത്. ഷീല സോനാറാണ് പ്രതി. ഷീല സാധനയുടെ വീട്ടിൽ അതിക്രമിച്ച് കയറുകയും

ചായയ്ക്കും കടിക്കും തീവില; വയനാട്ടിലെ ചില ചായക്കടകളിൽ പകൽക്കൊള്ള!

ജില്ലയിലെ ചില ഹോട്ടലുകളിലും ചായക്കടകളിലും ഭക്ഷ്യസാധനങ്ങൾക്ക് അമിതവില ഈടാക്കി സാധാരണക്കാരെ പിഴിഞ്ഞുതള്ളുന്നതായി പരാതി. ഗ്യാസ് ക്ഷാമത്തിന്റെ പേര് പറഞ്ഞാണ് ഈ പകൽക്കൊള്ള അരങ്ങേറുന്നത്. ചായയ്ക്ക് 15 രൂപയും ചെറുകടികൾക്ക് 15 മുതൽ 20 രൂപ

താഴികക്കുടം പ്രതിഷ്‌ഠിച്ചു.

തൃക്കൈപ്പറ്റ: തൃക്കൈപ്പറ്റ മഹാ ശിവക്ഷേത്രത്തിൽ നവീകരണ കലശത്തിന്റെ ഭാഗമായി താഴികക്കുടം പ്രതിഷ്ഠിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മ ശ്രീ കാക്കട്ടില്ലം പുരുഷോത്തമൻ നമ്പൂതിരി,വൈക്കം മഹാദേവ ക്ഷേത്രം മേൽശാന്തി തരണി നാരായണൻ നമ്പൂതിരി,നവീകരണ കമ്മിറ്റി പ്രസിഡന്റ്‌ എ.ബി

കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ നൈറ്റിയിലേക്ക് തീ പടർന്നു; യുവതിക്ക് ദാരുണാന്ത്യം

കോട്ടയം: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ളാക്കാട്ടൂര്‍ ആനക്കല്ലുങ്കലില്‍ ജോമോള്‍ സെബാസ്റ്റ്യന്‍ (26) ആണ് മരിച്ചത്. കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനായി ഗ്യാസ് അടുപ്പില്‍ നിന്ന് പേപ്പറില്‍ തീ എടുക്കുന്നതിനിടെയാണ് പൊള്ളലേറ്റത്. ജോമോളുടെ നൈറ്റിക്ക് തീപിടിക്കുകയായിരുന്നു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.