“അല്ല അരഞ്ഞാണം ഉണ്ടോ..? ഇല്ല അർമാണി എക്സ്ചേഞ്ചിന്റെ അണ്ടർവെയർ ഉണ്ട്”: നൂറ്റാണ്ടിന്റെ തഗ്ഗുമായി ടോവിനോ തോമസ് – വീഡിയോ.

സാധാരണ ആളുകൾ പരസ്യമായി പറയാൻ മടിക്കുന്ന മുഖമടച്ചുള്ള ചില മറുപടികൾക്കാണ് നാം തഗ്ഗ് ഡയലോഗ് എന്ന വിശേഷണം ചാർത്തി കൊടുക്കാറുള്ളത്. ഇത്തരത്തിൽ നൂറ്റാണ്ടിൻറെ തഗ്ഗ് എന്ന് പോലും വിശേഷിപ്പിക്കാവുന്നത്ര ഉഗ്രൻ മറുപടിയുമായാണ് ടോവിനോ തോമസ് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. ഒരു അഭിമുഖത്തിനിടയിൽ അദ്ദേഹം അവതാരകയോട് പറഞ്ഞ വാക്കുകളാണ് ഇത്തരം ഒരു വിശേഷണത്തിന് ആധാരം.

ഇപ്പോൾ അണിഞ്ഞിരിക്കുന്ന വസ്ത്രങ്ങളിൽ ഏറ്റവും ബ്രാൻഡഡ് ആയ വസ്തു എന്തെന്നാണ് അദ്ദേഹത്തോട് അവതാരക ആരാഞ്ഞത്. അത് ഷർട്ട് അല്ല, പാന്റ് അല്ല, ഷൂസും അല്ല എന്ന് അദ്ദേഹം പറയുന്നു. ഏകദേശം കാര്യം പിടികിട്ടിയ അവതാരക എന്നാൽ പോട്ടെ എന്ന് പറഞ്ഞ് അടുത്ത ചോദ്യത്തിലോട്ട് കടക്കുന്നു. ഭാര്യയ്ക്ക് ഏറ്റവും ആനുകാലികമായി വാങ്ങി നൽകിയ ഗിഫ്റ്റ് എന്താണെന്നാണ് അവതാരക പിന്നീട് ചോദിച്ചത്.

എന്നാൽ താരം അതിനുള്ള മറുപടി ആലോചിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ അവതാരക വീണ്ടും ഇടപെട്ട് – അല്ല അരഞ്ഞാണം ഉണ്ടോ എന്ന് ടോവിനോയോട് ചോദിക്കുകയാണ്. അതിന് അദ്ദേഹം നൽകിയ മറുപടിയാണ് നൂറ്റാണ്ടിന്റെ തഗ്ഗ് എന്ന് വിശേഷിപ്പിക്കാവുന്നത്ര മനോഹരമായ ഒരു മറുപടി. വീഡിയോ ചുവടെ കാണാം.

താഴികക്കുടം പ്രതിഷ്‌ഠിച്ചു.

തൃക്കൈപ്പറ്റ: തൃക്കൈപ്പറ്റ മഹാ ശിവക്ഷേത്രത്തിൽ നവീകരണ കലശത്തിന്റെ ഭാഗമായി താഴികക്കുടം പ്രതിഷ്ഠിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മ ശ്രീ കാക്കട്ടില്ലം പുരുഷോത്തമൻ നമ്പൂതിരി,വൈക്കം മഹാദേവ ക്ഷേത്രം മേൽശാന്തി തരണി നാരായണൻ നമ്പൂതിരി,നവീകരണ കമ്മിറ്റി പ്രസിഡന്റ്‌ എ.ബി

കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ നൈറ്റിയിലേക്ക് തീ പടർന്നു; യുവതിക്ക് ദാരുണാന്ത്യം

കോട്ടയം: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ളാക്കാട്ടൂര്‍ ആനക്കല്ലുങ്കലില്‍ ജോമോള്‍ സെബാസ്റ്റ്യന്‍ (26) ആണ് മരിച്ചത്. കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനായി ഗ്യാസ് അടുപ്പില്‍ നിന്ന് പേപ്പറില്‍ തീ എടുക്കുന്നതിനിടെയാണ് പൊള്ളലേറ്റത്. ജോമോളുടെ നൈറ്റിക്ക് തീപിടിക്കുകയായിരുന്നു.

‘യൂണിഫോം ഒഴിവാക്കുക, കുട്ടികൾ സൗകര്യപ്രദമായ വസ്ത്രം ധരിക്കട്ടെ’, പരിശീലനം പത്തര വരെ മതിയെന്നും ബാലാവകാശ കമ്മീഷൻ

സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഏപ്രിൽ മെയ് മാസങ്ങളിൽ നടത്തുന്ന പരിശീലനങ്ങൾ രാവിലെ 10.30 ന് അവസാനിപ്പിക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവായി. കുട്ടികളുടെ കളികൾ, എൻ സി സി, എസ്.പി.സി സ്കൗട്ട്സ് ആന്റ് ഗൈഡ്സ് പരേഡ്,

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയില്‍ മൂവി ക്യാമറ പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്‌സിലേക്ക് സ്‌പോര്‍ട്ട് അഡ്മിഷന്‍ നടത്തുന്നു. രണ്ടര മാസം ദൈര്‍ഘ്യമുള്ള കോഴ്‌സിന് പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. 25,000 രൂപയാണ് ഫീസ്. താത്പര്യമുള്ളവര്‍ ആധാര്‍ കാര്‍ഡ്, യോഗ്യതാ

ഓർമ്മപെരുന്നാൾ സമാപിച്ചു.

മാനന്തവാടി: സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക മധ്യസ്ഥനായ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാളും ഭക്തസംഘടനകളുടെ സംയുക്ത വാർഷികവും സമാപിച്ചു 5 ന് വികാരി ഫാ. ബേബി പൗലോസ് ഓലിക്കൽ കൊടി

പേപ്പർ ക്രാഫ്റ്റ് പരിശീലനം നൽകി

മീനങ്ങാടി: കുടുംബശ്രീ മിഷൻ പണിയ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മീനങ്ങാടി സി.ഡി.എസിൻ്റെ നേതൃത്വത്തിൽ ബലസഭ കുട്ടികൾക്ക് ‘കടലാസു പൂവു ‘ പേപ്പർ ക്രാഫ്റ്റ് പരിശീലനം നൽകി. സിഡിഎസ് ചെയർപേഴ്സൺ സിന്ധു ശ്രീധരൻ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.