ഒരു രാത്രിക്ക് 25000 രൂപ റേറ്റ് പറഞ്ഞ് സ്വന്തം അച്ഛൻ തന്നെ നിർമ്മാതാക്കൾക്ക് വിൽക്കാൻ ശ്രമിച്ചു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഖുശ്ബു വീണ്ടും

അഭിനയത്തിന് പുറമെ തന്റെ വ്യകതിത്വം കൊണ്ടൊക്കെ കയ്യടി നേടിയിട്ടുള്ള താരമാണ് ഖുശ്‌ബു. സിനിമയ്‌ക്ക് അകത്തും പുറത്തും തന്റെ അഭിപ്രായങ്ങളും നിലപാടുകളും തുറന്നുപറയാൻ നടി മടികാണിക്കാറില്ല. അടുത്തിടെ സ്വന്തം അച്ഛനെതിരെയടക്കം ഖുശ്‌ബു നടത്തിയ വെളിപ്പെടുത്തലുകള്‍ ചര്‍ച്ചയായി മാറിയിരുന്നു. എട്ടു വയസ്സു മുതല്‍ 15 വയസ്സുവരെ അച്ഛൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഖുശ്‌ബു നടത്തിയത്.

ഇപ്പോഴിതാ ബര്‍ക്ക ദത്തുമായുള്ള മറ്റൊരു അഭിമുഖത്തില്‍ ഇതേക്കുറിച്ച്‌ ഖുശ്‌ബു പറഞ്ഞ കൂടുതല്‍ കാര്യങ്ങള്‍ ശ്രദ്ധനേടുകയാണ്. ഒരിക്കലും ഉണങ്ങാത്ത മുറിവുകളാണ് അതെന്നും തന്റെ കുഴിമാടം വരെ അത് പിന്തുടരുമെന്നും ഖുശ്‌ബു പറയുന്നു. ലൈംഗികമായി പീഡിപ്പിക്കുന്നതിന് പുറമെ പതിനാറാം വയസ്സില്‍ ഒരു രാത്രിയിലെ തന്റെ റേറ്റ് 25000 ആണെന്ന് പറഞ്ഞ് നിര്‍മാതാക്കള്‍ക്ക് വില്‍ക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ഖുശ്‌ബു വെളിപ്പെടുത്തി.

“ഒരിക്കലും ആ മുറിവുകള്‍ ഉണങ്ങില്ല. അതെന്റെ കുഴിമാടം വരെ പിൻതുടരും. അച്ഛൻ ഞങ്ങളെ ഉപേക്ഷിക്കുമ്ബോള്‍ എനിക്ക് 16 വയസ്സാണ് പ്രായം. ആ ദിവസം എനിക്ക് കൃത്യമായി ഓര്‍മയുണ്ട്. 13 സെപ്റ്റംബര്‍ 1986. അന്നാണ് അവസാനമായി ഞാൻ അയാളെ കണ്ടത്. അന്ന് മൂന്നാമത്തെ തെലുങ്ക് പടത്തില്‍ അഭിനയിക്കുന്നതേയുള്ളൂ ഞാൻ.

16 വയസ്സില്‍ 25000 രൂപയ്‌ക്ക് പ്രൊഡ്യൂസര്‍മാര്‍ക്ക് അയാളെന്നെ വില്‍ക്കാൻ ശ്രമിച്ചു.സൗത്തിലെ പ്രൊഡ്യൂസര്‍മാരോട്, എന്റെ ഒരു രാത്രിയിലെ റേറ്റ് 25000 എന്ന് പറഞ്ഞാണ് വില്‍ക്കാൻ ശ്രമിച്ചത്. പിന്നീട് പ്രൊഡ്യൂസര്‍മാര്‍ പറഞ്ഞാണ് ഞാനിതറിഞ്ഞത്. ‘അയാള്‍ നിങ്ങളെ വിട്ടുപോയത് നന്നായി. അയാള്‍ ഇതാണ് ചെയതുകൊണ്ടിരുന്നത്’ എന്നവര്‍ പറഞ്ഞു. എനിക്ക് അയാളെ കൊല്ലാൻ തോന്നി. ഭാഗ്യത്തിന് ആരും എന്നെ ആ രീതിയില്‍ സമീപിച്ചില്ല. അവരെല്ലാം എന്നോട് ദയ കാണിച്ചു,” ഖുശ്‌ബു പറഞ്ഞു.

എന്റെ ലൊക്കേഷനുകളില്‍ എന്നും ഞാൻ സേഫായിരുന്നു. അയാള്‍ ഞങ്ങളെ വിട്ടുപോയതിന്റെ തൊട്ടടുത്ത ദിവസം മുതല്‍ ഞാൻ വീടു നോക്കാൻ തുടങ്ങി, അമ്മയും മൂന്നു സഹോദരങ്ങളുമുള്ള കുടുംബത്തിന്റെ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുകയായിരുന്നെന്നും ഖുശ്‌ബു പറഞ്ഞു. തങ്ങളെ ഉപേക്ഷിച്ച്‌ പോയ പിതാവ് പിന്നീട് താൻ സിനിമയില്‍ തിളങ്ങാൻ തുടങ്ങിയ കാലത്ത് വീണ്ടും അടുത്തുകൂടാൻ ശ്രമിച്ചിരുന്നുവെന്നും ഖുശ്ബു അഭിമുഖത്തില്‍ പറഞ്ഞു.

ഞങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിതം ലഭിച്ചതിന് ശേഷം, തിരിച്ചുവരാൻ അയാള്‍ പരമാവധി ശ്രമിച്ചു. നിരന്തരം കത്തുകള്‍ അയച്ചു. പക്ഷേ ഞങ്ങള്‍ ആ വാതില്‍ എപ്പോഴും അയാള്‍ക്ക് മുന്നില്‍ അടച്ചിട്ടു. അയാള്‍ കഴിഞ്ഞ വര്‍ഷം മരിച്ചുവെന്ന് അറിഞ്ഞു. 37 വര്‍ഷമായി ഞാൻ അയാളോട് സംസാരിച്ചിട്ടില്ല. കര്‍മ്മ എന്നൊന്നുണ്ട്, ചെയ്തതിനുള്ളത് അനുഭവിക്കും. അദ്ദേഹത്തിന് മൂന്ന് ആണ്‍മക്കളുണ്ടായിരുന്നു, അവരാരും അദ്ദേഹത്തിന്റെ ശവസംസ്കാരത്തിന് പോയിരുന്നില്ലെന്നും ഖുശ്‌ബു പറഞ്ഞു.

സ്പോട്ട് അഡ്മിഷന്‍

മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്

സീറ്റൊഴിവ്

മീനങ്ങാടി മോഡല്‍ കോളേജില്‍ നാല് വര്‍ഷത്തെ ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളില്‍ സീറ്റൊഴിവ്. ഫോണ്‍ – 9747680868, 8547005077

ഖാദി ഓണം മേള

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴില്‍ കല്‍പ്പറ്റ, പനമരം, മാനന്തവാടി എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യകളിലും പുല്‍പള്ളി, പള്ളിക്കുന്ന് ഗ്രാമ സൗഭാഗ്യകളിലും ഖാദി ഓണം മേളകള്‍ ആരംഭിച്ചു. സെപ്റ്റംബര്‍ നാല് വരെ

പച്ചത്തേയില വില നിശ്ചയിച്ചു.

ജില്ലയില്‍ ജൂലൈ മാസത്തെ പച്ചത്തേയിലയുടെ വില 12.02 രൂപയായി നിശ്ചയിച്ചു. പച്ച തേയിലയുടെ വില തീര്‍പ്പാക്കുമ്പോള്‍ ഫാക്ടറികള്‍ ശരാശരി വില പാലിച്ച് വിതരണക്കാര്‍ക്ക് നല്‍കണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഓഗസ്റ്റ് ഒന്‍പതിന് സംഘടിപ്പിക്കുന്ന സുവര്‍ണ്ണ ജുബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നവരെ ജില്ലയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിക്കാനും ഉദ്ഘാടനം കഴിഞ്ഞ് തിരികെ ജില്ലയിലെത്തിക്കാനും ടൂറിസ്റ്റ് ബസ്

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം

കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രോസസിങ് ആന്‍ഡ് ഡാറ്റ എന്‍ട്രി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.