ലോക എയ്ഡ്‌സ് ദിനാചരണം; ഐ.ഇ.സി വാന്‍ ജില്ലയില്‍ പര്യടനം നടത്തി

ലോക എയ്ഡ്സ് ദിനാചരണത്തോടനുബന്ധിച്ച് ‘കമ്മ്യൂണിറ്റികള്‍ നയിക്കട്ടെ’ ബോധവത്കരണ ക്യാമ്പെയിനിന്റെ ഭാഗമായി ഐ.ഇ.സി വാന്‍ ജില്ലയില്‍ പര്യടനം നടത്തി. സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ ഐ.ഇ.സി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ജില്ലകളിലെ ടി.ഐ സുരക്ഷ പദ്ധതികളുടേയും ജില്ലാ പോസിറ്റീവ് നെറ്റ് വര്‍ക്കുകളുടേയും സഹകരണത്തോടെയാണ് ബോധവത്കരണ വാന്‍ ജില്ലയില്‍ പര്യടനം നടത്തിയത്. കല്‍പ്പറ്റ പുതിയ ബസ്സ് സ്റ്റാന്‍ഡില്‍ നടന്ന ചടങ്ങുല്‍ കല്‍പ്പറ്റനഗരസഭ ചെയര്‍മാന്‍ മുജീബ് കേയംതൊടി ഉദ്ഘാടനം ചെയ്തു. ജില്ലാ എയ്ഡ്സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ.ഷിജിന്‍ ജോണ്‍ ആളൂര്‍ അധ്യക്ഷത വഹിച്ചു. കല്‍പ്പറ്റ നഗരസഭ ആരോഗ്യ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.പി. മുസ്തഫ പ്രതിജ്ഞ ചൊല്ലികൊടുത്തു.

എച്ച്.ഐ.വി ബാധിതരെ സംരക്ഷിക്കുക, ചികിത്സ ലഭ്യമാക്കുക എന്നീ ലക്ഷ്യത്തോടെയാണ് ക്യാമ്പെയിന്‍ നടത്തുന്നത്. കല്‍പ്പറ്റ, മീനങ്ങാടി, സുല്‍ത്താന്‍ ബത്തേരി, പനമരം, മാനന്തവാടി, പുല്‍പ്പളളി എന്നിവടങ്ങളില്‍ ബോധവത്കരണ വാന്‍ പര്യടനം നടത്തി. എക്സിബിഷനും കൗണ്‍സിലിംഗും സൗജന്യ എച്ച്.ഐ.വി നിര്‍ണയ ടെസ്റ്റും ഇതിന്റെ ഭാഗമായി നടത്തി. ജില്ലയിലെ 6 കേന്ദ്രങ്ങളിലാണ് സൗജന്യമായ സേവനങ്ങള്‍ നല്‍കിയത്. തെരുവ് നാടകവും കലാപരിപാടികളും നടന്നു. ജില്ലാ എജ്യുക്കേഷന്‍ ആന്റ് മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, സുരക്ഷ മാനേജര്‍ കെ.കെ സിബിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ നൈറ്റിയിലേക്ക് തീ പടർന്നു; യുവതിക്ക് ദാരുണാന്ത്യം

കോട്ടയം: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ളാക്കാട്ടൂര്‍ ആനക്കല്ലുങ്കലില്‍ ജോമോള്‍ സെബാസ്റ്റ്യന്‍ (26) ആണ് മരിച്ചത്. കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനായി ഗ്യാസ് അടുപ്പില്‍ നിന്ന് പേപ്പറില്‍ തീ എടുക്കുന്നതിനിടെയാണ് പൊള്ളലേറ്റത്. ജോമോളുടെ നൈറ്റിക്ക് തീപിടിക്കുകയായിരുന്നു.

‘യൂണിഫോം ഒഴിവാക്കുക, കുട്ടികൾ സൗകര്യപ്രദമായ വസ്ത്രം ധരിക്കട്ടെ’, പരിശീലനം പത്തര വരെ മതിയെന്നും ബാലാവകാശ കമ്മീഷൻ

സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഏപ്രിൽ മെയ് മാസങ്ങളിൽ നടത്തുന്ന പരിശീലനങ്ങൾ രാവിലെ 10.30 ന് അവസാനിപ്പിക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവായി. കുട്ടികളുടെ കളികൾ, എൻ സി സി, എസ്.പി.സി സ്കൗട്ട്സ് ആന്റ് ഗൈഡ്സ് പരേഡ്,

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയില്‍ മൂവി ക്യാമറ പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്‌സിലേക്ക് സ്‌പോര്‍ട്ട് അഡ്മിഷന്‍ നടത്തുന്നു. രണ്ടര മാസം ദൈര്‍ഘ്യമുള്ള കോഴ്‌സിന് പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. 25,000 രൂപയാണ് ഫീസ്. താത്പര്യമുള്ളവര്‍ ആധാര്‍ കാര്‍ഡ്, യോഗ്യതാ

ഓർമ്മപെരുന്നാൾ സമാപിച്ചു.

മാനന്തവാടി: സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക മധ്യസ്ഥനായ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാളും ഭക്തസംഘടനകളുടെ സംയുക്ത വാർഷികവും സമാപിച്ചു 5 ന് വികാരി ഫാ. ബേബി പൗലോസ് ഓലിക്കൽ കൊടി

പേപ്പർ ക്രാഫ്റ്റ് പരിശീലനം നൽകി

മീനങ്ങാടി: കുടുംബശ്രീ മിഷൻ പണിയ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മീനങ്ങാടി സി.ഡി.എസിൻ്റെ നേതൃത്വത്തിൽ ബലസഭ കുട്ടികൾക്ക് ‘കടലാസു പൂവു ‘ പേപ്പർ ക്രാഫ്റ്റ് പരിശീലനം നൽകി. സിഡിഎസ് ചെയർപേഴ്സൺ സിന്ധു ശ്രീധരൻ

ഫോട്ടോഗ്രാഫി, വീഡിയോ പരിശീലനം

കല്‍പറ്റ പുത്തൂര്‍വയലിലുള്ള എസ്.ബി.ഐ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഏപ്രില്‍ 28ന് ആരംഭിക്കുന്ന സൗജന്യ ഫോട്ടോഗ്രാഫി ആന്റ് വീഡിയോഗ്രഫി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 31 ദിവസത്തെ കോഴ്‌സിലേക്ക് 18നും 50 നുമിടയില്‍ പ്രായമുള്ള തൊഴില്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.