2024 -25 വര്‍ഷത്തെ തരിയോട് ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേര്‍ന്നു. തരിയോട് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. ജി.ഷിബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷീജ ആന്റണി അധ്യക്ഷത വഹിച്ചു. വാര്‍ഷിക പദ്ധതികള്‍ വിവിധ വര്‍ക്കിംഗ് ഗ്രൂപ്പുകളില്‍ ചര്‍ച്ച നടത്തി. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പുഷ്പ മനോജ്, രാധ പുലിക്കോട്, ഷമീം പാറക്കണ്ടി, വാര്‍ഡ് മെമ്പര്‍മാരായ ഉണ്ണികൃഷ്ണന്‍, ചന്ദ്രന്‍ മടത്തുവയല്‍, സൂന നവീന്‍, ബീന റോബിന്‍സണ്‍, വിജയന്‍ തോട്ടുങ്കല്‍, വത്സല നളിനാക്ഷന്‍, സിബിള്‍ എഡ്വേര്‍ഡ്, പഞ്ചായത്ത് സെക്രട്ടറി എം.ബി ലതിക തുടങ്ങിയവര്‍ സംസാരിച്ചു.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്
ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ







