പ്രേമത്തിന് ശേഷം നിവിൻ പോളിയും സായ് പല്ലവിയും വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. സിനിമയെ സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും പ്രേമത്തിലെ ചിത്രത്തിനൊപ്പം വാർത്ത ആഘോഷമാക്കുകയാണ് സമൂഹമാധ്യമങ്ങളിൽ പ്രേക്ഷകർ. പ്രഖ്യാപനം വൈകാതെ കാണുമെന്നാണ് സിനിമയുമായി അടുത്ത വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
2015ൽ പുറത്തിറങ്ങിയ അൽഫോൺസ് പുത്രൻ ചിത്രം ‘പ്രേമം’ സായ് പല്ലവിയുടെ അരങ്ങേറ്റ ചിത്രവും നിവിൻ പോളിയുടെ കരിയറിൽ ബ്രേക്കും ആയിരുന്നു. 2019ൽ പുറത്തിറങ്ങിയ ‘അതിരൻ’ ആണ് സായ് പല്ലവി മലയാളത്തിൽ അഭിനയിച്ച അവസാന ചിത്രം.