മാനന്തവാടി: ഹയർസെക്കൻഡറി നാഷണൽ സർവ്വീസ് സ്കീം മാനന്തവാടി ക്ലസ്റ്ററിന്റെ നേതൃത്വത്തിൽ വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തയ്യാറാക്കിയ ഓപ്പൺ ലൈബ്രറിയിലേക്ക് 300 പുസ്തകങ്ങളും രോഗികളുടെ കൂട്ടിരിപ്പുകാർക്ക് 30 കസേരകളും നൽകി. എൻ എസ് എസ് വയനാട് ജില്ലാ കൺവീനർ കെ എസ് ശ്യാൽ വയനാട് മെഡിക്കൽ കോളേജ് സൂപ്രണ്ട് രാജേഷ് വി പി ,നഴ്സിംഗ് സൂപ്രണ്ട് ബിനിമോൾ തോമസ് എന്നിവർക്കാണ് കസേരകളും പുസ്തകവും കൈമാറിയത്. എൻഎസ്എസ് മാനന്തവാടി ക്ലസ്റ്ററിലെ സ്കൂളുകളായ ജി.വി.എച്ച്.എസ്.എസ്. മാനന്തവാടി, ജി.കെ.എം.എച്ച്. എസ്.എസ് കണിയാരം,ജി.എച്ച്.എസ്.എസ് തലപ്പുഴ, ജി.എച്ച്.എസ്.എസ്. വാളാട് , എസ്.സി. എച്ച് എസ് എസ് പയ്യമ്പള്ളി,ജി.എച്ച്.എസ്.എസ് കാട്ടിക്കുളം,ജി.എച്ച്.എസ്.എസ് കൊയിലേരി, എം.ജി. എം എച്ച് എസ്. എസ് മാനന്തവാടി, ജി.എച്ച്.എസ്.എസ് തൃശ്ശിലേരി, എം ടി ഡി എം എച്ച്എസ്എസ് തൊണ്ടർനാട് എന്നീ സ്കൂളുകൾ പങ്കാളികളായി. എൻ.എസ്.എസ് മാനന്തവാടി ക്ലസ്റ്റർ കൺവീനർ കെ രവീന്ദ്രൻ വിവിധ സ്കൂളുകളിലെ പ്രോഗ്രാം ഓഫീസർമാർ, വൊളണ്ടിയർമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ക്രഷ് ഹെല്‍പ്പര്‍ നിയമനം
മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ്കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.