ജില്ലാ പോലിസിന്റെ കുടുംബ- വനിത കൗണ്‍സലിംഗ് സെന്ററില്‍ കരാടിസ്ഥാനത്തില്‍ കൗണ്‍സിലറെ നിയമിക്കുന്നു. യോഗ്യത എം.എസ്.ഡബ്ല്യു അല്ലെങ്കില്‍ എം.എ, എം.എസ്.സി സൈക്കോളജി, കൗണ്‍സലിംഗ് സൈക്കോളജിയിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ. ഡിസംബര്‍ 22 നകം യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ബയോഡാറ്റ എന്നിവ dpowynd.pol@kerala.gov.in ല്‍ അയക്കണം. ഫോണ്‍:04936202525

ക്വട്ടേഷന്‍ ക്ഷണിച്ചു.
ജില്ലയിലെ വില്ലേജ് ഓഫീസുകളിലെ ഫീല്ഡ് പരിശോധനക്ക് ഒരു വര്ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്കാന് താത്പര്യമുള്ള ഉടമകളില് നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ള വാഹന ഉടമകള് ക്വട്ടേഷനുകള് ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് നാലിനകം കളക്ടറേറ്റില് നല്‍കണം.