കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റ നഗരസഭയില്‍ മുതിര്‍ന്ന പൗരമാര്ക്കായി നടപ്പിലാക്കുന്ന വയോമിത്രം പദ്ധതിയില്‍ താല്‍ക്കാലികടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു. യോഗ്യത എം.ബി.ബി.എസ്, ഫാമിലി മെഡിസിന്, ജെറായിട്രിക് മെഡിസിന് എന്നിവയില്‍ ബിരുദാനന്തര ബിരുദം/ഡിപ്ലോമ, ഗവ. സര്‍വ്വീസില്‍ നിന്നും റിട്ടയര്‍ഡ് ചെയ്തവര്‍ക്കും പാലിയേറ്റീവ് ട്രെയിനിങ് നേടിയവര്‍ക്കും മുന്‍ഗണന. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ, ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുമായി ഡിസംബര്‍ 28 ന് വൈകിട്ട് 5 നകം ജില്ലാ കോര്‍ഡിനേറ്റര്‍, കേരള സാമൂഹ്യ സുരക്ഷാമിഷന്, വയോമിത്രം ഓഫീസ്, ജില്ലാ ലൈബ്രറിക്ക് സമീപം, മുണ്ടേരി റോഡ്, കല്‍പ്പറ്റ. 673121 എന്ന വിലാസത്തിലോ, dckssmwyd@gmail.com ലോ അയക്കണം. ഫോണ്‍: 9387388887.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







