ബത്തേരി നഗരസഭയിലെ ഹരിത കര്‍മ്മസേന നഗരത്തിലെ അശരണര്‍ക്കും കിടപ്പിലായ പാലിയേറ്റീവ് രോഗികള്‍ക്കും കേക്ക് വിതരണം ചെയ്തു. നഗരസഭ ചെയര്‍മാന്‍ ടി കെ രമേശ് വിതരോദ്ഘാടനം നിര്‍വഹിച്ചു. നഗരസഭ ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാമില ജുനൈസ് അധ്യക്ഷത വഹിച്ചു. 80 ഓളം കേക്കുകളാണ് ഹരിത കര്‍മ്മ സേനയുടെ നേതൃത്വത്തില്‍ വിതരണം ചെയ്തത്. കൗണ്‍സിലര്‍മാരായ സലീം മഠത്തില്‍, ഷൗക്കത്ത് കള്ളിക്കൂടന്‍, ഹരിത കര്‍മ്മസേന പ്രസിഡന്റ് ഇ.എം രജനി, ഹരിത കര്‍മ്മ സേന കോര്‍ഡിനേറ്റര്‍ അന്‍സില്‍ ജോണ്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.കെ സജീവ്, ഹരിത കര്‍മ്മ സേന സെക്രട്ടറി സിന്ധു എല്‍ദോസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

തമിഴ്‌നാട്ടില്‍ കാര്‍ നിയന്ത്രണം വിട്ട് അപകടം: മലയാളി നര്‍ത്തകിക്ക് ദാരുണാന്ത്യം; എട്ടു പേര്‍ക്ക് പരിക്ക്
തമിഴ്നാട് കടലൂർ ചിദംബരത്തുള്ള അമ്മപെട്ടൈ ബൈപാസിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നർത്തകിക്ക് ദാരുണാന്ത്യം. എറണാകുളം സ്വദേശിനി ഗൗരി നന്ദ (20) ആണ് മരിച്ചത്. എട്ടു പേർക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പുതുച്ചേരിയിലേക്കുള്ള യാത്രയ്‌ക്കിടെ