തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 24 മുതല്‍ 31 വരെ നടത്തുന്ന കലാകായിക ഉത്സവമായ ‘ജാത്തിരെ’ യുടെ സ്വാഗത സംഘം രൂപീകരിച്ചു. സ്വാഗത സംഘ രൂപീകരണ യോഗം തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് പി. വി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്സണ്‍ പി സൗമിനി അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ യൂത്ത് ക്ലബ്ബുകള്‍, ബാലസഭ, ബ്രിഡ്ജ് കോഴ്സ്, സാമൂഹ്യപഠന മുറിയിലെ കുട്ടികളെ ഏകീകരിച്ചുകൊണ്ട് 7 ദിനങ്ങള്‍ കലയുടെയും, കായികത്തിന്റെയും ഉത്സവമായി ബിസ് ലാട്ട, നങ്ക പതന, ലെക്ശെ രെക്കെ, ആടജാഗ, ബണ്ണ ബരേപ്പ, ബായിസാക്ക് എന്നീവ നടത്താന്‍ യോഗത്തില്‍ തീരുമാനിച്ചു. സി ഡി എസ് ഉപസമിതി അംഗങ്ങളായ ജയനാ പ്രമോദ്, സി പുഷ്പ, പ്രൊജക്ട് കോ ര്‍ഡിനേറ്റര്‍ ടി.വി സായികൃഷ്ണന്‍, ബ്രിഡ്ജ് കോഴ്സ് മെന്റര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം
മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ് കെ. എം.പത്രോസ്







