കോട്ടത്തറ ഗ്രാമപഞ്ചായത്തില്‍ ഭിന്നശേഷി കലോത്സവവും കുടുംബ സംഗമവും നടത്തി. വാളാല്‍ യു പി സ്കൂളില്‍ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി.രനീഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.എസ്. അനുപമ അധ്യക്ഷത വഹിച്ചു. കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ പൊയില്‍ അംഗന്‍വാടി പരിധിയില്‍പ്പെട്ട മുഹമ്മദ് സഫ്വാന് വരച്ച ചിത്രം ചടങ്ങില്‍ പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭിന്നശേഷി വിദ്യാര്‍ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ നസിമ, മെമ്പര്‍മാരായ ബിന്ദു മാധവന്, എം.കെ മുരളിദാസന്‍, സുരേഷ് മാസ്റ്റര്‍, സംഗിത് സോമന്, ഡി എ ഡബ്ല്യു എഫ് ജില്ലാ പ്രസിഡന്റ് ടി.യു ജോസ്, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ഷംന, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







