എടവക ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം ‘ ഉബുണ്ടു എടവക’ നടത്തി. തോണിച്ചാല്‍ പാരിഷ് ഹാളില്‍ നടത്തിയ കലോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി.പ്രദീപ് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് ജംസീറ ശിഹാബ് അദ്ധ്യക്ഷത വഹിച്ചു. വിവിധ വിദ്യാലയങ്ങളിലും അങ്കണവാടികളിലും പഠിക്കുന്ന അറുപത്തിരണ്ട് കുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. ക്ഷേമകാര്യ ചെയര്‍ പേഴ്‌സണ്‍ ജെന്‍സി ബിനോയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമാപന സമ്മേളനത്തില്‍ സ്റ്റേറ്റ് അഡ്വക്കസ്സി ഫോര്‍ ഡിസെബിലിറ്റി റൈറ്റ് ആന്റ് ഇന്‍ക്ലൂഷന്‍ മെമ്പര്‍ സോണ ജോസ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷരായ ജോര്‍ജ് പടകൂട്ടില്‍, ശിഹാബ് അയാത്ത്, ജനപ്രതിനിധികളായ ലിസി ജോണ്‍, വിനോദ് തോട്ടത്തില്‍, ഉഷ വിജയന്‍, ഗിരിജ സുധാകരന്‍, കെ ഷറഫുന്നീസ, റേഡിയൊ മാറ്റൊലി സ്റ്റേഷന്‍ ഡയറക്ടര്‍ ഫാദര്‍ ബിജോ കറുകപ്പള്ളില്‍, ഐ.സി.ഡി.എസ് സൂപ്രവൈസര്‍ എം സുമിത, സംഘടന പ്രതിനിധികളായ മൊയ്തു മൗലവി, ജോര്‍ജ് ഇല്ലിമൂട്ടില്‍, കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ കെ മിനര്‍വ, അന്നക്കുട്ടി ഡേവിഡ് തുടങ്ങിയവര്‍ സംസാരിച്ചു. 2023 – 24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഭിന്നശേഷി കലോത്സവം നടത്തിയത്.

തമിഴ്‌നാട്ടില്‍ കാര്‍ നിയന്ത്രണം വിട്ട് അപകടം: മലയാളി നര്‍ത്തകിക്ക് ദാരുണാന്ത്യം; എട്ടു പേര്‍ക്ക് പരിക്ക്
തമിഴ്നാട് കടലൂർ ചിദംബരത്തുള്ള അമ്മപെട്ടൈ ബൈപാസിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നർത്തകിക്ക് ദാരുണാന്ത്യം. എറണാകുളം സ്വദേശിനി ഗൗരി നന്ദ (20) ആണ് മരിച്ചത്. എട്ടു പേർക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പുതുച്ചേരിയിലേക്കുള്ള യാത്രയ്‌ക്കിടെ