കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജില്ലാതല കേക്ക് മേള കല്‍പ്പറ്റയില്‍ തുടങ്ങി. കല്‍പ്പറ്റ പുതിയ ബസ്റ്റാന്റ് പരിസരത്ത് നടക്കുന്ന മേള കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രമണ്യന്‍ ഉദ്ഘാടനം ചെയ്തു. ഫെസ്റ്റിവലിന്റെ ഭാഗമാകുവാനും ജില്ലയിലെ സംരഭകരെ പ്രോത്സാഹിപ്പിക്കുവാനും ഉള്ള വേദിയായിരിക്കും ഈ വര്‍ഷത്തെ ജില്ലാതല കേക്ക് മേളയെന്ന് കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ പറഞ്ഞു.പൊതുജനങ്ങള്‍ക്കായി ക്രിസ്തുമസ് ക്വിസ് മത്സരം സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളിലെ കുടുംബശ്രീ യൂണിറ്റുകള്‍ മേളയുടെ ഭാഗമാകുന്നുണ്ട്. വൈവിധ്യങ്ങളായ കേക്കുകളുടെയും മറ്റു ഉത്പന്നങ്ങളുടെയും പ്രദര്‍ശനവും വിപണനവും കേക്ക് മേളയുടെ ഭാഗമായി നടക്കുന്നുണ്ട്. കേക്ക് മേള ഡിസംബര്‍ 24 ന് സമാപിക്കും.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







