കൃഷിയിടത്തിൽ നിന്നും കാട്ടാനയെ തുരത്തുന്നതി നിടയിൽ ആനയുടെ ആക്രമണത്തിൽ വയോധികന് പരിക്ക്. തിരുനെല്ലി അപ്പപ്പാറ കൊണ്ടിമൂലയിൽ സുബ്രമണ്യൻ (59) നാണ് പരിക്ക് പറ്റിയത്. ഇന്ന് വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം. തുടയെല്ലിന് പരിക്കേറ്റ സുബ്രമണ്യനെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







