ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് വയനാട് ജില്ലാ വൈസ് പ്രസിഡന്റും ഡബ്ല്യൂഎംഒ മുട്ടിൽ ഏതീംഖാന ജനറൽ സെക്രട്ടറിയും മതസമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന എം.എ മുഹമ്മദ് ജമാൽ സാഹിബിന്റെ നിര്യാണത്തിൽ
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കണിയാമ്പറ്റ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജമാൽ സാഹിബ് അനുസ്മരണവും പ്രാർത്ഥനാ സദസ്സും നടത്തി.കൽപ്പറ്റ മണ്ഡലം ട്രഷറർ കടവൻ ഹംസ ഹാജി അനുസ്മരണ പ്രഭാഷണം നടത്തി. മുഹമ്മദ് കുട്ടി ഹസനി അബ്ദുൽ ഗഫൂർ കാട്ടി,കടവൻ താരീക്,
ഡോക്ടർ അംബിച്ചിറയിൽ,മുഹമ്മദ് അസ്ലം ബാവ,
കോരൻ കുന്നൻ ഷാജി,
കെഎം ഫൈസൽ .പി സി ഇബ്രാഹിം ഹാജി,കാവുങ്ങൽ മൊയ്തുട്ടി ഹാജി,വിഎസ് സിദ്ദിഖ്,വി പി യൂസഫ്,അയമു കരണി, ഇബ്രാഹിം നെല്ലിയമ്പം,ലീഗ് പ്രസിഡണ്ട് വി പി അബ്ദുൽ ഷുക്കൂർ ഹാജി എന്നിവർ സംസാരിച്ചു.
പ്രാർത്ഥനാ സദസ്സിന് കമ്പളക്കാട് ടൗൺ ഖത്തീബ് മുഹമ്മദ് നജീം ബാക്കഫി നേതൃത്വം നൽകി.
പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കുഞ്ഞമ്മദ് നല്ലോളി സ്വാഗതവും ട്രഷറർ ഹനീഫ പാറാത്തൊടുക നന്ദിയും പറഞ്ഞു.

തമിഴ്നാട്ടില്‍ കാര്‍ നിയന്ത്രണം വിട്ട് അപകടം: മലയാളി നര്‍ത്തകിക്ക് ദാരുണാന്ത്യം; എട്ടു പേര്‍ക്ക് പരിക്ക്
തമിഴ്നാട് കടലൂർ ചിദംബരത്തുള്ള അമ്മപെട്ടൈ ബൈപാസിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നർത്തകിക്ക് ദാരുണാന്ത്യം. എറണാകുളം സ്വദേശിനി ഗൗരി നന്ദ (20) ആണ് മരിച്ചത്. എട്ടു പേർക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പുതുച്ചേരിയിലേക്കുള്ള യാത്രയ്ക്കിടെ