കല്‍പ്പറ്റ: ആവേശമായി വയനാട് ഫ്ളവര്‍ ഷോയില്‍ സംഘടിപ്പിച്ച മൈലാഞ്ചി അണിയിക്കല്‍ മത്സരം. 15 വയസിനു താഴെ, 16 വയസിന് മുകളില്‍ എന്നിങ്ങനെ രണ്ട് വിഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്. ഇരു വിഭാഗങ്ങളിലായി ഏഴ് ടീമുകള്‍ പങ്കെടുത്തു. 15 വയസില്‍ താഴെയുള്ളവരുടെ വിഭാഗത്തില്‍ അമ്പിലേരി സ്വദേശിനി ഫാത്തിമ റിഷ ഒന്നാം സ്ഥാനം നേടി. ഗൂഡല്ലൂരില്‍ നിന്നും ഫ്ളവര്‍ ഷോ കാണാനെത്തിയ ഫര്‍ഷാന രണ്ടാം സ്ഥാനം സ്വന്തമാക്കി. അമ്പിലേരി സ്വദേശിനി എം ഐഷ, കല്‍പ്പറ്റ സ്വദേശിനി നൈല എന്നിവര്‍ മൂന്നാം സ്ഥാനം പങ്കിട്ടു. 16 വയസിന് മുകളിലുള്ളവരുടെ വിഭാഗത്തില്‍ കണിയാമ്പറ്റ സ്വദേശിനി കെ ഷഹന ഒന്നാം സ്ഥാനവും, മേപ്പാടി സ്വദേശിനി നിദ ഷെറിന് രണ്ടും ഷഫ്ന മൂന്നാം സ്ഥാനവും നേടി. മൊഞ്ചേറുന്ന മൈലാഞ്ചി ചന്തം കാണാന്‍ നിരവധി പേരാണ് മത്സരം നടക്കുന്ന ഫ്ളവര്ഷോനഗരിയിലെ വേദിയിലേക്ക് എത്തിയത്. വെജിറ്റബിള്‍ കാര്‍വിംഗ്, ഫ്ളവര്‍ അറേഞ്ച്മെന്റ്, ചിത്രരചനാമത്സരം എന്നിവക്ക് പുറമെ വരുംദിവസങ്ങളില്‍ പാചകമത്സരം, പുഷ്പരാജ-പുഷ്പറാണി മത്സരം, മിസ് ഫ്ളവര്‍ഷോ മത്സരം എന്നിവ നടക്കും. എല്ലാമത്സരങ്ങള്‍ക്കും സ്പോട്ട് രജിസ്ട്രേഷന് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ആവേശമായി മൈലാഞ്ചി അണിയിക്കല്‍ മത്സരം.

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം
മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ് കെ. എം.പത്രോസ്







