കര്‍ഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കള്‍ക്ക് 2023 വര്‍ഷത്തെ ഉന്നതവിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. കേരളത്തിലുള്ള യൂണിവേഴ്സിറ്റികളുടെ കീഴിലുള്ള സര്‍ക്കാര്‍/ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഡിഗ്രി, പിജി, പ്രൊഫഷണല്‍ ഡിഗ്രി/ പ്രൊഫഷണല്‍ പിജി, ടി ടി സി, ഐ റ്റി ഐ, പോളിടെക്, ജനറല്‍ നഴ്സിങ്, ബിഎഡ്, മെഡിക്കല്‍ ഡിപ്ലോമ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരുടെ മാതാപിതാക്കള്‍ക്ക് അപേക്ഷിക്കാം. ജനുവരി 31 നകം അപേക്ഷിക്കണം. മാര്‍ക്ക് ലിസ്റ്റ്/ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ്, ക്ഷേമനിധി പാസ്സ് ബുക്ക്, ആധാര്‍കാര്‍ഡ്, ബാങ്ക് പാസ്സ്ബുക്ക്, ബന്ധം തെളിയിക്കുന്ന രേഖ, എന്നിവയുടെ പകര്‍പ്പ്, കര്‍ഷക തൊഴിലാളി ആണെന്ന് തെളിയിക്കുന്ന യൂണിയന് സാക്ഷ്യപത്രം എന്നിവ അപേക്ഷയോടൊപ്പം നല്‍കണം. അപേക്ഷ ഫോം മാതൃക www.agriworkersfund.org ല്‍ ലഭിക്കും.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







