മാനന്തവാടി താലൂക്കിലെ എടവക വില്ലേജില്‍ റീസര്‍വ്വെ നം 508/1 ല്‍ മാനന്തവാടി താലൂക്ക് ലാന്‍ഡ് ബോര്‍ഡിന്റെ എസ്.എം.സി -3/98 പ്രകാരം ഏറ്റെടുത്ത 2.21 ഏക്കര്‍ മിച്ചഭൂമി ഭൂരഹിതരായ ആളുകള്‍ക്ക് പതിച്ചു നല്‍കുന്നതിനായി കേരള ഭൂപരിഷ്‌കരണ നിയമപ്രകാരം അപേക്ഷ ക്ഷണിച്ചു. യോഗ്യരായ അപേക്ഷകര്‍ നിശ്ചിത മാതൃകയില്‍ അപേക്ഷ ജനുവരി 9 നകം ജില്ലാ കളക്ടര്‍ക്ക് നല്‍കണം.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







