ഫോണിന്റെ നിയന്ത്രണം ഏറ്റെടുക്കുന്ന 13 ആൻഡ്രോയിഡ് ആപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി വിദഗ്‌ധർ

13 ആൻഡ്രോയിഡ് ആപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി കമ്പ്യൂട്ടർ സുരക്ഷാ കമ്പനിയായ മക്കഫേ. സ്മാർട്ട്ഫോണുകളുടെ നിയന്ത്രണം വരെ ഏറ്റെടുക്കാൻ കഴിയുന്ന തരത്തിലുള്ള അപകടമാണ് ഈ ആപ്പുകളിൽ ഒളിഞ്ഞിരിക്കുന്നതെന്നും വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നു. ഗൂഗിൾ പ്ലേ സ്റ്റോറിലെ ആപ്പുകൾ വഴി ഏകദേശം 3,38,300 ഉപകരണങ്ങളെ ബാധിക്കുന്ന ‘Xamalicious’ എന്ന പുതിയ ആൻഡ്രോയിഡ് മാൽവെയറിനെയാണ് മക്കേഫേ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിലവിൽ 13 ആപ്പുകളെ ഈ മാൽവെയർ ബാധിച്ചിട്ടുണ്ടെന്നാണ് മക്കഫേയുടെ കണ്ടെത്തൽ. ഇവ ഇതിനോടകംതന്നെ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്.

കമ്പനി പറയുന്നതനുസരിച്ച് ഈ ആപ്പുകൾ സോഷ്യൽ എഞ്ചിനീയറിങ് ഉപയോഗിച്ചാണ് ഫോണിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത്. ഉടമ അറിയാതെതന്നെ കമാൻഡ് ആൻഡ് കൺട്രോൾ സെർവറുമായി ആശയവിനിമയം നടത്താൻ ഫോണിനെ അനുവദിക്കുന്നു. ഈ സമയത്ത്, ഫോണിലേക്ക് രണ്ടാമത്തെ പേലോഡ് ഡൗൺലോഡ് ചെയ്യപ്പെടും. അത് ഫോണിന്റെ പൂർണ നിയന്ത്രണം ഏറ്റെടുക്കും. പരസ്യങ്ങളിൽ ക്ലിക്ക് ചെയ്യുക, ഉപയോക്തൃ സമ്മതമില്ലാതെ സാമ്പത്തിക പ്രവർത്തനങ്ങൾ ചെയ്യുക, ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങൾ ഈ ആപ്പുകൾ വഴി സാധിക്കും. ഇത്തരം തട്ടിപ്പുകളിൽനിന്ന് വിട്ടു നില്‍ക്കാന്‍ ഉപയോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

മാൽവെയർ ബാധിച്ചവയില്‍ ജാതകം നോക്കുന്നതിനും വോളിയം കൂട്ടുന്നതിനും വരെയുള്ള ആപ്പുകളുണ്ട്. പല ആപ്പുകളും പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്യപ്പെടുന്നതിന് മുൻപുതന്നെ ഒരു ലക്ഷത്തിലധികം ഡൗൺലോഡുകൾ പിന്നിട്ടിട്ടുണ്ട്. ഈ സ്‍മാർട്ട് ഫോണുകളും അവയിലെ ഡാറ്റകളും അപകട നിലയിലാണെന്നാണ് വിദഗ്‌ധർ ചൂണ്ടിക്കാണിക്കുന്നത്. മാൽവെയർ സാന്നിധ്യം മനസിലാക്കാൻ സാധിക്കാത്തതിനാലാണ് ഇത്രയധികം ഡൗൺലോഡുകൾ ഉണ്ടായത്.

Essential Horoscope for Android , 2- 3D Skin Editor for PE Minecraft എന്നിവയ്ക്കാണ് ഏറ്റവും കൂടുതൽ ഡൗൺലോഡുകൾ ഉണ്ടായിട്ടുള്ളത്.

മാൽവെയർ ബാധിച്ച ആപ്പുകൾ

Essential Horoscope for Android (com.anomenforyou.essentialhoroscope)

3D Skin Editor for PE Minecraft (com.littleray.skineditorforpeminecraft)

Logo Maker Pro (com.vyblystudio.dotslinkpuzzles)

Auto Click Repeater (com.autoclickrepeater.free)

Count Easy Calorie Calculator (com.lakhinstudio.counteasycaloriecalculator)

Sound Volume Extender (com.muranogames.easyworkoutsathome)

LetterLink (com.regaliusgames.llinkgame)

Numerology: Personal horoscope & number predictions (com.Ushak.NPHOROSCOPENUMBER)

Step Keeper: Easy Pedometer (com.browgames.stepkeepereasymeter)

Track Your Sleep (com.shvetsStudio.trackYourSleep)

Sound Volume Booster (com.devapps.soundvolumebooster)

Astrological Navigator: Daily Horoscope & Tarot (com.Osinko.HoroscopeTaro)

Universal Calculator (com.Potap64.universalcalculator)

സൂര്യാതപമേറ്റ് ചികിത്സയിലിരിക്കെ വെൽഡിങ്ങ് തൊഴിലാളി മരിച്ചു.

സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. വെൽഡിങ്ങ് തൊഴിലാളിയായ ഷൈൻ കഴിഞ്ഞ 18ന് കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.

ഹർത്താലിന് കോളേജ് അവധി, ചൂട് സഹിക്കാനാവാതെ കനാലിൽ കുളിക്കാനിറങ്ങി; 2 വിദ്യാർത്ഥികൾ മുങ്ങിമരിച്ചു, ഒരാളെ ആശുപത്രിയിലേക്ക് മാറ്റി.

അപ്രതീക്ഷിതമായി ഹർത്താൽ ദിനത്തിൽ വീണുകിട്ടിയ അവധി, കൊടുംചൂടിൽ നിന്ന് രക്ഷനേടാൻ ഒന്ന് മുങ്ങിക്കുളിക്കാമെന്ന് കരുതിയിറങ്ങിയതാണ് ആറംഗ സംഘം. അതൊരു ദുരന്തത്തിലേക്കുള്ള പോക്കാണെന്ന് അവരാരും കരുതിയില്ല. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് അശമന്നൂരിൽ പെരിയാർ വാലി കനാലിൽ

ക്ഷീണമുള്ളതും വീര്‍ത്തതുമായ കണ്ണുകള്‍ വൃക്ക തകരാറിന്റെ സൂചനയാണോ?; പരിശോധന നടത്തേണ്ടത് എപ്പോള്‍?

സാധാരണയായി കണ്ണുകള്‍ ക്ഷീണിച്ചും വീര്‍ത്തും കാണപ്പെടുന്നത് ഉറക്കക്കുറവ് കൊണ്ടും സ്‌ക്രീന്‍ സമയം കൂടുതലായതുകൊണ്ടുമൊക്കെയാണെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ എപ്പോഴും കാരണങ്ങള്‍ ഇതുതന്നെയാകണമെന്നില്ല. നീര്‍വീക്കം ദിവസംതോറും നീണ്ടുനില്‍ക്കുകയാണെങ്കില്‍ ചര്‍മ്മ സംരക്ഷണത്തിനും ഉറക്കക്കുറവിനും അപ്പുറത്തേക്ക് മറ്റെന്തെങ്കിലും കാരണംകൊണ്ടാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

ഇന്ന് മുതൽ പവർ കട്ട്; ദിവസവും അരമണിക്കൂർ വൈദ്യുതി മുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന വൈദ്യുതി പ്രതിസന്ധിയെത്തുടർന്ന് ഇന്ന് മുതൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നു. ഇന്ന് ചേർന്ന കെഎസ്ഇബി കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. വൈകുന്നേരം ആറ് മണി മുതൽ രാത്രി 12 മണി വരെയുള്ള

കന്നുകുട്ടികള്‍ക്ക് സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ; ഗോവര്‍ദ്ധിനി പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

കന്നുകുട്ടികള്‍ക്ക് 50 ശതമാനം സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ നല്‍കുന്ന പദ്ധതിയായ ഗോവര്‍ദ്ധിനിക്ക് ജില്ലയില്‍ തുടക്കമായി. അമ്പലവയല്‍ ക്ഷീരസംഘം ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സജി ജോസഫ് പദ്ധതി ഉദ്ഘാടനം ചെയ്തു.

ചുരത്തിൽ നാളെ ഗതാഗത നിയന്ത്രണം

താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനാൽ ബുധനാഴ്ച (ഏപ്രിൽ 29) നാളെ പകൽ സമയത്ത് ഭാരവാഹനങ്ങൾക്കും മൾട്ടി ആക്സിൽ വാഹനങ്ങൾക്കും ചുരത്തിൽ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.