കാസർകോട്: രണ്ടുമാസം ഗര്‍ഭിണിയായ യുവതി മംഗളൂരുവിലെ ആശുപത്രിയിലേയ്ക്കുള്ള വഴിമധ്യേ മരണപ്പെട്ടു. കാലച്ചാനടുക്കം സ്വദേശി സിദ്ദീഖിന്റെ ഭാര്യ ഫൗസിയ (35)ആണ് മരിച്ചത്. രണ്ടുമാസം ഗര്‍ഭിണിയായ ഫൗസിയ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രിയോടെ വയറുവേദനയും ശ്വാസംമുട്ടലും ഗുരുതരമായതിനെതുടര്‍ന്നാണ് മംഗളൂരുവിലേയ്ക്ക് കൊണ്ടുപോയത്. ഉപ്പളയിലെത്തിയപ്പോള്‍ സ്ഥിതി വഷളായി. തുടര്‍ന്ന് മംഗല്‍പ്പാടി താലൂക്കാശുപത്രിയിലേയ്ക്ക് എത്തിച്ചു. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം കാസർകോട് ജനറല്‍ ആശുപത്രിയിലേയ്ക്കു മാറ്റി. ഹമീദിന്റെയും ഖദീജയുടെയും മകളാണ്. ഏക മകന്‍ റഹ്‌നാന്‍. സഹോദരങ്ങള്‍: നസീര്‍, മുഹമ്മദ്, റുഖിയ, സമീറ

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







