കാസർകോട് സിവില്‍ പൊലീസ് ഓഫീസറുടെ മൃതദേഹം ആശുപത്രി കോപൗണ്ടിലെ മാലിന്യ കൂമ്പാരത്തില്‍

കാസർകോട്: കാസർകോട് പൊലീസുകാരനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. എ.ആർ ക്യാമ്പിലെ സി പി ഒ ആലപ്പുഴ സ്വദേശി സുധീഷ് (40) ആണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ കറന്തക്കാട് താളിപടപ്പിലെ പൂട്ടി കിടക്കുന്ന പഴയ ആശുപത്രി കെട്ടിടത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കുറച്ചു ദിവസമായി സുധീഷ് ജോലിക്കെത്തുന്നുണ്ടായിരുന്നില്ല. അവധിക്ക് അപേക്ഷയും നല്‍കിയിരുന്നില്ല. കടുത്ത മദ്യപാനി ആയിരുന്ന സുധീഷ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചതാണെന്നാണ് പ്രാധമിക നിഗമനം. കാസര്‍കോട് ടൗണ്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു. പൊലീസ് നായയും വിരലടയാള വിദഗ്ധരും എത്തി പരിശോധന നടത്തി.

കഴിഞ്ഞ മാസം 21 ന് തൃശ്ശൂരിൽ പൊലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. തൃശ്ശൂർ എ.ആർ. ക്യാംപിലെ ഡ്രൈവറായ സിവിൽ പൊലീസ് ഓഫീസർ പെരുമ്പിള്ളിശേരി സ്വദേശി ആദിഷ് (40)നെ ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സിറ്റി പൊലീസ് കൺട്രോൾ റൂമിലെ ഡ്രൈവറായിരുന്നു ആദിഷ്. ഇയാൾ ദീർഘകാലമായി അവധിയിലായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു.

പെരുമ്പിള്ളിശ്ശേരിയിലുള്ള വീട്ടിൽ ആണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. തൃശ്ശൂർ സിറ്റി കൺട്രോൾ റൂമിൽ ഡ്രൈവറായി ജോലി ചെയ്തുവരവേ 2022 ഒക്ടോബര്‍ മുതല്‍ ആദിഷ് അവധിയിലായിരുന്നു. കാരണം ബോധിപ്പിക്കാതെ തുടര്‍ച്ചയായി ജോലിക്ക് ഹാജരാകാത്തതിന് പൊലീസ് സേനയിൽ നിന്ന് ‘ഡെസർട്ടഡ്’ ആയിരുന്നു ആദിഷ്.

ബിഹാറില്‍ ബിജെപിയുടെ ആദ്യത്തെ മുഖ്യമന്ത്രി; സാമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്തു.

ബിഹാറില്‍ നിതീഷ് യുഗം അവസാനിച്ചു. ബിജെപി നേതാവ് സാമ്രാട്ട് ചൗധരി ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സയ്യിദ് അദാ ഹാസ്‌നൈന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ബിജെപി നേതാക്കളും സഖ്യകക്ഷികളും ചടങ്ങില്‍

ശ്വാസനാളത്തിൽ പാൽ കുടുങ്ങി കുഞ്ഞിന് ദാരുണാന്ത്യം; മരിച്ചത് അതിഥി തൊഴിലാളികളുടെ പെൺകുഞ്ഞ്

പാലക്കാട്: ശ്വാസനാളത്തിൽ പാൽ കുടുങ്ങി കുഞ്ഞിന് ദാരുണാന്ത്യം. പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ വച്ചാണ് സംഭവം. അസമിൽ നിന്നെത്തിയ അതിഥി തൊഴിലാളികളുടെ ഒന്നര വയസുള്ള പെൺകുഞ്ഞാണ് മരിച്ചത്. ഇന്നലെ രാത്രി 8 ഓടെയാണ് സംഭവം.

സ്വർണാഭരണ പ്രേമികൾക്കിത് നല്ല ‘കണി’ അല്ല; ഇന്നും വിലയിൽ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. 22 കാരറ്റ് 1 ഗ്രാമിന് സ്വർണത്തിന് 130 രൂപ വർധിച്ച് 14,240 രൂപയായി. ഒരു പവന് 1040 രൂപ വർധിച്ച് 1,13, 920 രൂപയായതായി കേരള ഗോൾഡ്

അനധികൃത വിൽപ്പനക്കായി സൂക്ഷിച്ച 52 ലിറ്ററോളം മാഹി മദ്യം പിടികൂടി

വെൺമണി: മാനന്തവാടി എക്സൈസ് റെയ്ഞ്ചിലെ പ്രിവന്റീവ് ഓഫീസർ രഞ്ജിത് സി.കെയും സംഘവും ചേർന്ന് വെൺമണി കാമ്പട്ടി ഭാഗത്ത് നടത്തിയ പരിശോധനയിൽ അനധികൃത വിൽപ്പനക്കായി സൂക്ഷിച്ച 52 ലിറ്ററോളം മാഹി മദ്യം പിടികൂടി. തേക്കുംകാട്ടിൽ ടി.ജെ

സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനം ആഴ്ചയിൽ 5 ദിവസമാക്കി കുറയ്ക്കാൻ തീരുമാനമായില്ല, മന്ത്രിസഭയുടെ പരിഗണനയ്ക്ക് പോലും എത്തിയിട്ടില്ലെന്ന് വിവരാവകാശ രേഖ

സംസ്ഥാനത്തെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനം ആഴ്ചയിൽ അഞ്ച് ആക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്ന് പൊതു ഭരണ വകുപ്പ് അറിയിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുൻപ് മന്ത്രിസഭ യോഗത്തിൽ ഇതുസംബന്ധിച്ച്

ഇറാനുമുള്ള രണ്ടാംഘട്ട ചർച്ചകൾ രണ്ട് ദിവസത്തിനകം? യുദ്ധം തീർന്നേക്കുമെന്ന സൂചന നൽകി ഡോണൾഡ് ട്രംപ്

ഇറാനുമായുള്ള രണ്ടാം ഘട്ട ചർച്ചകൾ വീണ്ടും പാകിസ്താനിൽ നടക്കുമെന്ന സൂചന നൽകി അമേരിക്കൻ പ്രസിഡൻ്റ് ഡ‍ോണൾഡ് ട്രംപ്. അടുത്ത രണ്ട് ദിവസങ്ങൾക്കുള്ളിൽ രണ്ടാം ഘട്ട ചർച്ച നടക്കുമെന്ന് ട്രംപ് സൂചന നൽകിയതായാണ് റിപ്പോർട്ട്. ഇതിനിടെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.