രാജ്യത്തെ ഉയര്‍ന്ന താപനില കണ്ണൂരിൽ! 24 മണിക്കൂറില്‍ 34.4 ഡിഗ്രിസെല്‍ഷ്യസ്, കേരളത്തിൽ ചൂട് കൂടുന്നു!

തിരുവനന്തപുരം: ജനുവരി 5ന് രാജ്യത്ത് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയ് കേരളത്തിൽ. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം രാജ്യത്ത് ഇന്ന് ഏറ്റവും ഉയർന്ന ചൂട് രേഖപെടുത്തിയത് കണ്ണൂരിലാണ്. 24 മണിക്കൂറില്‍ 34.4 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയതെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. അന്തരീക്ഷ ഈര്‍പ്പം ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ അനുഭവവേദ്യമാകുന്ന ആകുന്ന ചൂട് 45 മുതല്‍ 50 ഡ്രിഗ്രിയോളം എത്തും.

കഠിനമായ ചൂടാണ് കേരളത്തില്‍ രണ്ടു ദിവസമായി അനുഭവപ്പെടുന്നത്. ജനുവരി ആദ്യ ആഴ്ച വലിയ ചൂട് പ്രതീക്ഷിക്കാവുന്ന സമയമല്ല. എന്നിട്ടും രാജ്യത്ത് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയിരിക്കുന്നത് കേരളത്തിലാണ്. കഴിഞ്ഞ ദിവസം കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപെടുത്തിയത് പുനലൂരിലും തിരുവനന്തപുരത്തുമായിരുന്നു. തിരുവനന്തപുരത്തും പുനലൂരും 35.4 ഡിഗ്രി സെല്‍സ്യസ് ചൂട് രേഖപ്പെടുത്തി. സാധാരണ ഈ കാലയളവില്‍ അനുഭവപ്പെടുന്നതിനെക്കാള്‍ മൂന്നു മുതല്‍ 5 ഡിഗ്രിവരെയാണ് ചൂട് കൂടിയിട്ടുള്ളത്.

അതേസമയം കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് കേരളത്തിൽ ലഭിച്ചത് ഫെബ്രുവരി വരെ ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ മഴ. ഇതുവരെ ലഭിച്ചത് 34.3 mm മഴയാണ്. ജനുവരിയിൽ ലഭിക്കേണ്ടത് 7.4 mm മഴയായിരുന്നു. രണ്ട് മാസം കൊണ്ട് ലഭിക്കേണ്ടത് 21.1 mm മഴയാണ്. 2021 നു ശേഷം ആദ്യമായാണ് ജനുവരിയിൽ ഇത്തരമൊരു മഴ ലഭിക്കുന്നത്. ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം ജില്ല ഒഴികെ എല്ലാ ജില്ലകളിലും ജനുവരിയിൽ സാധാരണ ലഭിക്കേണ്ട മഴയേക്കാൾ കൂടുതൽ ലഭിച്ചു. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിൽ ഈ സീസണിൽ ( ജനുവരി – ഫെബ്രുവരി ) ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ ലഭിച്ചു കഴിഞ്ഞു.

വേസ്റ്റ് കുഴിയിൽ അകപ്പെട്ട പശുവിനെ രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേന

ദാസനകര : പയ്യംമ്പള്ളി ദാസനകര നരിതൂക്കി ജോളി എന്ന കർഷകന്റെ പൂർണ ഗർഭിണിയായ പശുവാണ് അബദ്ധത്തിൽ വേസ്റ്റ് കുഴിയിൽ വീണു പോയത്. മാനന്തവാടി അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചതിനെ തുടർന്ന് ഒരു യൂണിറ്റ് സ്ഥലത്ത്

കരിങ്കല്‍ ക്വാറി: മുള്ളന്‍കൊല്ലി പഞ്ചായത്ത് ഭരണ സമിതി തീരുമാനം സര്‍ക്കാര്‍ സ്റ്റേ ചെയ്തു.

കല്‍പ്പറ്റ: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ കരിങ്കല്‍ ക്വാറി പ്രവര്‍ത്തിപ്പിക്കുന്നതിന് ഐഎഫ്ടിഇ ആന്‍ഡ് ഒഎസ് ലൈസന്‍സ് അനുവദിക്കേണ്ടതില്ലെന്ന ഭരണസമിതി തീരുമാനം സര്‍ക്കാര്‍ സ്റ്റേ ചെയ്തു. ലൈസന്‍സ് വിഷയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുവേണ്ടിയുള്ള ട്രൈബ്യൂണലിന്റെ പരിഗണനയ്ക്ക്

‘കെട്ടിടം കെട്ടിയ ശേഷമല്ലേ ഫർണിച്ചർ വാങ്ങിക്കേണ്ട കാര്യമുള്ളൂ’; കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിൽ ശശി തരൂർ

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ആരാകണം മുഖ്യമന്ത്രി എന്നത് സംബന്ധിച്ച് വിവിധ അഭിപ്രായങ്ങള്‍ ഉയരുന്നതിനിടെ പ്രതികരണവുമായി ശശി തരൂര്‍ എം പി. നിലവില്‍ ഇത് സംബന്ധിച്ച് നടക്കുന്ന ചര്‍ച്ചകള്‍ അര്‍ത്ഥമില്ലാത്തവയാണെന്ന് ശശി തരൂര്‍ പ്രതികരിച്ചു. ‘മുഖ്യമന്ത്രിയെ

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത: കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നല്‍ അപകടകാരിയാണ്, അതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനിടെ തെക്കന്‍ കേരളത്തില്‍ ഇന്നലെ ഒറ്റപ്പെട്ട

അനായാസം 20, തരംഗമെങ്കിൽ 22നും മുകളിൽ; വമ്പൻ മുന്നേറ്റം ഉണ്ടാക്കുമെന്ന് മുസ്ലീം ലീഗ് വിലയിരുത്തൽ, തിരുവമ്പാടിയടക്കം തിരികെ പിടിക്കും

നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഉജ്ജ്വല മുന്നേറ്റമുണ്ടാകുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വത്തിന്‍റെ വിലയിരുത്തില്‍. മലപ്പുറത്തും കാസര്‍ക്കോടും സമ്പൂര്‍ണ വിജയം നേടുന്നതിനൊപ്പം 20 സീറ്റുകള്‍ ഉറപ്പാണെന്നാണ് ലീഗ് നേതൃത്വത്തിന്‍റെ കണക്കുകൂട്ടല്‍. അനുകൂല തരംഗമെങ്കില്‍ 22 സീററിന്

സ്വർണവില ഇന്നും കൂടി: ഇനി പോംവഴി എന്ത്; കണ്ണുകള്‍ കുറഞ്ഞ കാരറ്റ് സ്വർണത്തിലേക്ക്?

കേരളത്തില്‍ നാള്‍ക്കുനാള്‍ സ്വര്‍ണവില മാറിക്കൊണ്ടിരിക്കുകയാണ്. മിക്ക ദിവസങ്ങളിലും രാവിലെയും ഉച്ചകഴിഞ്ഞുമായി വില കൂടിയും കുറഞ്ഞും മുന്നോട്ട് പോവുകയാണ്. ആഗോള അനിശ്ചിതത്വങ്ങള്‍ കുറയുന്നതിന്റെ സൂചനകള്‍ കാണിക്കാത്തതിനാല്‍ സമീപ ഭാവിയിലെങ്കിലും സ്വര്‍ണവില ഉറച്ചുനില്‍ക്കുമെന്നാണ് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. ഡോളര്‍

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.