ദുബൈയിൽ ഇനി വാട്സ്ആപ്പ് വഴി ഡ്രൈവിംഗ് ടെസ്റ്റ് ബുക്ക് ചെയ്യാം

ദുബൈ: എമിറേറ്റിൽ ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കുന്നവർക്ക് വാട്സ്ആപ്പ് വഴി സൗകര്യമൊരുക്കി ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ഡ്രൈവിങ് ടെസ്റ്റിനുള്ള കൂടിക്കാഴ്ചകൾ ബുക്ക് ചെയ്യാനും പുനഃക്രമീകരിക്കാനും വാട്സ്ആപ്പ് ഉപയോഗിക്കാമെന്ന് അതോറിറ്റി അറിയിച്ചു. രാജ്യത്തിനകത്തും പുറത്തുമുള്ള ഉപയോക്താക്കൾക്ക് സേവനം ലഭ്യമാകും. അറബിക് ഭാഷക്ക് പുറമെ ഇംഗ്ലീഷ് ഭാഷയിലും സംവദിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

ആർടിഎയുടെ ‘മെഹബൂബ്’ ചാറ്റ്ബോർട്ട് നമ്പറായ 0588009090 വഴി ഈ സേവനം ഉപയോഗപ്പെടുത്താം. ആർടിഎയുടെ വിവിധ സേവനങ്ങൾ സംബന്ധിച്ച് അപേക്ഷകൾ ഉന്നയിക്കുന്ന ചോദ്യങ്ങൾ കൈകാര്യംചെയ്യാനും ‘മെഹബൂബ്’ ചാറ്റ്ബോട്ടിന് കഴിയും. ഓരോ സംഭാഷണവും കൃത്യമായി രേഖപ്പെടുത്തിവെക്കുകയും മുൻ സംഭാഷണങ്ങളിൽ നിന്ന് കാര്യങ്ങൾ മനസ്സിലാക്കാനുമുള്ള സാങ്കേതികവിദ്യയും ചാറ്റ്ബോട്ടിനുണ്ട്.

ഉപയോക്താക്കളുടെ ഫോൺ നമ്പറുകളും രജിസ്റ്റർ ചെയ്ത വ്യക്തിവിവരങ്ങളും ആധികാരികമായി നേരത്തേ ഉറപ്പുവരുത്തിയതിനാൽ ഔദ്യോഗികമായ അപേക്ഷ സമർപ്പിക്കുകയോ ആർടിഎ വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യേണ്ട ആവശ്യമില്ലെന്ന് ആർടിഎയുടെ കോഓപറേറ്റ് ടെക്നിക്കൽ സപോർട്ട് സർവിസസ് സെക്ടറിലെ സ്മാർട്ട് സർവിസസ് ഡിപ്പാർട്മെന്‍റ് ഡയറക്ടർ മിറ അഹമ്മദ് അൽ ശൈഖ് പറഞ്ഞു. കൃത്യമായ അന്വേഷണങ്ങൾക്കുശേഷം അപേക്ഷകർക്ക് അവരുടെ ഡ്രൈവിങ് ടെസ്റ്റ് അപ്പോയിന്‍റ്മെന്‍റുകൾ ഷെഡ്യൂൾ ചെയ്യാനും നേരത്തേ അംഗീകരിച്ച സംവിധാനം വഴി സേവനങ്ങൾക്കായുള്ള ഫീസ് അടക്കാനും കഴിയുമെന്നും അവർ കൂട്ടിച്ചേർത്തു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

ജേഴ്സി കൈമാറി.

കൽപ്പറ്റ .എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്‌സി വിതരണ ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ ഹാളിൽ

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ

നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ദില്ലി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ്

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.