കർണാടകയിൽ ശ്വാസതടസ്സവും പനിയുമുള്ളവർക്ക് കോവിഡ് പരിശോധന നിർബന്ധം

ബംഗളൂരു: ശ്വാസതടസ്സവുമായി ബന്ധപ്പെട്ട അസുഖങ്ങളുള്ളവരും പനി പോലെയുള്ള അസുഖങ്ങളുള്ളവരും നിർബന്ധമായും കോവിഡ് പരിശോധന നടത്തണമെന്ന് കർണാടക. ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പ് ജീവനക്കാർക്ക് നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു.

കോവിഡ് ഹെൽപ് ലൈൻ ശനിയാഴ്ച ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ദിനേന 7000ത്തിലേറെ കോവിഡ് പരിശോധനകൾ നടത്തുന്നുണ്ട്. ഇതിൽ ശരാശരി 3.82 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. ദിവസം ചെല്ലുംതോറും പോസിറ്റിവിറ്റി നിരക്ക് വർധിച്ചുവരികയാണ്. അയൽ സംസ്ഥാനമായ കേരളത്തിൽ കോവിഡ് കേസുകളുടെ കേസുകൾ കുറഞ്ഞുവരികയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

പനി ലക്ഷണങ്ങളുള്ളവരെയോ ശ്വാസസംബന്ധമായ അസുഖങ്ങളുള്ളവരെയോ കണ്ടെത്തിയാൽ നിർബന്ധമായും കോവിഡ് പരിശോധനക്ക് വിധേയമാക്കാനും കോവിഡ് രോഗികളെ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് പ്രത്യേക ശ്രദ്ധ നൽകണം. കർണാടകയിൽ അടുത്തയാഴ്ച മുതൽ കോവിഡ് കേസുകളുടെ ട്രെൻഡ് കുറഞ്ഞുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞദിവസം കോവിഡ് സാങ്കേതിക സമിതി യോഗം ചേർന്ന് ചില നിർദേശങ്ങൾ സമർപ്പിച്ചിരുന്നു. അവ നടപ്പാക്കാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോട് നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു. വെള്ളിയാഴ്ച ആരോഗ്യവകുപ്പ് ജീവനക്കാരുടെ യോഗത്തിൽ മന്ത്രി അധ്യക്ഷത വഹിച്ചു.

കർണാടകയിൽ വെള്ളിയാഴ്ചത്തെ കോവിഡ് കണക്ക്
റിപ്പോർട്ട് ചെയ്ത കേസുകൾ- 328
രോഗം ഭേദമായവർ- 409
മരണം- ഇല്ല
നിലവിൽ ചികിത്സയിലുള്ളവർ- 1159
ഹോം ഐസൊലേഷൻ- 1087
ആശുപത്രിയിൽ കഴിയുന്നവർ- 72
തീവ്രപരിചരണത്തിൽ കഴിയുന്നവർ- 12
ആകെ പരിശോധന- 7205
ആർ.ടി.പി.സി.ആർ- 6418
ആർ.എ.ടി പരിശോധന- 787
24 മണിക്കൂറിനിടയിലെ പോസിറ്റിവിറ്റി റേറ്റ്- 4.55 %

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം

മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ്‌ കെ. എം.പത്രോസ്

ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി കോളേജില്‍ വിവിധ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ), പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ),

ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ നിയമനം

മേപ്പാടി ഗവ പോളിടെക്നിക് കോളേജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, പകര്‍പ്പ് സഹിതം ജനുവരി ആറിന് രാവിലെ 11 ന് കോളേജില്‍ നടക്കുന്ന മത്സര

വാക്‌സിനേറ്റര്‍ നിയമനം

ജില്ലയില്‍ കുളമ്പ് രോഗപ്രതിരോധ കുത്തിവെയ്പ്പിന്റെ ഭാഗമായി മാനന്തവാടി, പനമരം, നെന്മേനി, നൂല്‍പ്പുഴ, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ താത്ക്കാലിക വാക്‌സിനേറ്റര്‍ നിയമനം നടത്തുന്നു. വി.എച്ച്.എസ്.സി (മൃഗസംരക്ഷണം) പൂര്‍ത്തിയാക്കിയവര്‍, റിട്ടയേര്‍ഡ് ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത

ക്വട്ടേഷന്‍ ക്ഷണിച്ചു.

ജില്ലാ ഭരണകൂടം, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ വനിതാ ശിശു വികസന വകുപ്പ് സംയുക്തമായി നടപ്പാക്കുന്ന ബേഠി ബച്ചാവോ-ബേഠി പഠാവോ ഫുട്‌ബോള്‍ പരിശീലന പദ്ധിയില്‍ ഉള്‍പ്പെട്ടിട്ടുള്ള പെണ്‍കുട്ടികള്‍ക്ക് മീഡിയം ആന്‍ഡ് ഹൈ ക്വാളിറ്റി സാമ്പിള്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.