സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗം ഒപ്പനയിൽ എ ഗ്രേഡ് നേടി പനമരം ക്രസന്റ് പബ്ലിക് സ്കൂൾ ടീം. ജില്ലയിൽ നിന്നും ഒന്നാം സ്ഥാനത്തോടെ സംസ്ഥാന തലത്തിൽ എത്തിയ ടീം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഖദീജ ഹസീൻ, ഫിദ ആമിന, നസ ഫെറിൻ, ജന ഫാത്തിമ, ആയിഷ അൻഹ, ജംല ഫാത്തിമ, ഫാത്തിമ പി കെ, അസക്യ ഒ. എസ്. ഐശ്വര്യ പി എ, മിൻസ ഫാത്തിമ എന്നിവരാണ് ടീം അംഗങ്ങൾ. വിജയികളെ മാനേജ്മെന്റ്, പി ടിഎ കമ്മിറ്റികൾ അനുമോദിച്ചു.

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം
മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ് കെ. എം.പത്രോസ്







