മേപ്പാടി : ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, എസ്. പി. സി സൂപ്പർ സീനിയർ കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് നടത്തി. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ അഭിവാദ്യം സ്വീകരിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്ത് അംഗം ജോബിഷ് കുര്യൻ, മേപ്പാടി പോലീസ്സ് സ്റ്റേഷൻ എസ്എച്ഒ അജേഷ് കെ.എസ്, പിടിഎ പ്രസിഡന്റ് മൻസൂർ പി.ടി, എംപിടിഎ പ്രസിഡന്റ് ഷബ്‌നാസ്.പി, സ്കൂൾ പ്രിൻസിപ്പൽ സതീശൻ, സ്കൂൾ ഹെഡ്മിസ്ട്രസ് സൗന്ദര്യ ഡി.എസ്, ADNO മോഹൻദാസ് തുടങ്ങിയവർ പങ്കെടുത്തു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







