കുടുംബശ്രീ ജില്ലാ മിഷനും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും സംയുക്തമായി ഡി ഡി യു ജി കെ വൈ കേരള നോളേജ് ഇക്കോണമി മിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ജനുവരി 13 ന് രാവിലെ 8:30 മുതല്‍ തൊഴില്‍ മേള സംഘടിപ്പിക്കും. മുട്ടില്‍ ഡബ്ല്യു.എം.ഒ കോളേജില്‍ നടക്കുന്ന തൊഴില്‍ മേളയില്‍ പങ്കെടുക്കുന്നതിന് നോളേജ് ഇക്കോണമി മിഷന്റെ ഡി.ഡബ്ല്യു.എം.എസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. സ്‌പോട് രജിസ്‌ട്രേഷനും ഉണ്ടായിരിക്കും. ഇരുപതോളം കമ്പനികളില്‍ നിന്നായി നിരവധി ഒഴിവുകള്‍ നിലവിലുണ്ട്. തൊഴില്‍ മേളയുടെ ജില്ലാ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിക്കും.

കെ.എസ്.ആർ.ടി.സി. ബസ്സിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം
മേപ്പാടി നെടുമ്പാല പള്ളിക്കവലയിൽ ബസടിച്ച് വയോ ധികയ്ക്ക് ദാരുണാന്ത്യം. പള്ളിക്കവല സ്വദേശിനി അന്നമ്മ (95) ആണ് മരിച്ചത്. കെഎസ്ആർടിസി ബസ്സിൽ കയറാൻ ശ്രമിക്കുന്നതിനിടെ അതേ ബസ് ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെ 8:30-ഓടെയായിരുന്നു അപകടം. Facebook






