വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വികസന സെമിനാര്‍ നടത്തി. പരിപാടി കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന് ഉദ്ഘാടനം ചെയ്തു. വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ രേണുക അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം എന്‍.സി പ്രസാദ് കരട് പദ്ധതി രേഖ പ്രകാശനം ചെയ്തു. ഉത്പാദന, ആരോഗ്യ, കുടിവെള്ള മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള പദ്ധതികള്‍ക്കാണ് വികസന സെമിനാര്‍ അംഗീകാരം നല്‍കിയത്. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോസ് പാറപ്പുറം, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി എം നാസര്‍, ആസൂത്രണ ഉപാധ്യാക്ഷന്‍ കെ.ജി സുകുമാരന്‍, അസി. സെക്രട്ടറി വി.എ നജീബ് തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, സി ഡി എസ് ചെയര്‍പേഴ്സണ്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം
മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ് കെ. എം.പത്രോസ്







