കാവുംമന്ദം: പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2024-25 വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട് തരിയോട് ഗ്രാമപഞ്ചായത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു. പാർപ്പിട പദ്ധതിക്കും ഉൽപാദന മാലിന്യ സംസ്കരണ മേഖലകൾക്കും പ്രാധാന്യം നൽകി കൊണ്ടാണ് പദ്ധതികൾ തയ്യാറാക്കിയിട്ടുള്ളത്. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണൻ സെമിനാർ ഉദ്ഘാടനവും പദ്ധതി രേഖ പ്രകാശനവും നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി ജി ഷിബു അധ്യക്ഷത വഹിച്ചു. വികസന സ്ഥിരം സമിതി അധ്യക്ഷ പുഷ്പ മനോജ് പദ്ധതി വിശദീകരണം നടത്തി. വൈസ് പ്രസിഡണ്ട് ഷീജ ആൻറണി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഷമീം പാറക്കണ്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിബു പോൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ചന്ദ്രൻ മഠത്തുവയൽ, ബീന റോബിൻസൺ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ബഷീർ പുള്ളാട്ട് തുടങ്ങിയവർ സംസാരിച്ചു. അസിസ്റ്റൻറ് സെക്രട്ടറി ഷിനോജ് മാത്യു സ്വാഗതവും ഹെഡ് ക്ലാർക്ക് സി ശിവപ്രസാദ് നന്ദിയും പറഞ്ഞു.

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം
മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ് കെ. എം.പത്രോസ്







