കല്‍പ്പറ്റ :യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ വീട്ടില്‍ കയറി അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് കല്‍പ്പറ്റ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.മണ്ഡലം പ്രസിഡന്റ് ഗിരീഷ് കല്‍പ്പറ്റ,കെ.കെ രാജേന്ദ്രന്,കരിയാടാന്ആലി,ഹര്‍ഷല്‍ കോന്നാടന്‍,എസ് മണി, സുനീര്‍ ഇത്തിക്കല്‍, ഡിന്റോ ജോസ്, ആര് രാജന്, സുഭാഷ് പി കെ, ആയിഷ പള്ളിയാല്‍,എം എ രാജേഷ്,സെബാസ്റ്റ്യന്‍ കല്‍പ്പറ്റ,സാലി റാട്ടക്കൊല്ലി, പി ജെ ജിന്സണ്,എം എം കാര്ത്തികേയന്,പി ആര് ബിന്ദു,അര്‍ജുന്‍ദാസ്, അശ്വിന് നാഥ് തുടങ്ങിയവര്‍ നേതൃത്വം നല്കി

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







