മാനന്തവാടി:നവകേരള സദസിന്റെ പേരിൽ പൊതുജനങ്ങളുടെ നികുതി പണം കൊള്ളയടിച്ച ധൂർത്ത് യാത്രക്കെതിരെ സംസ്ഥാനത്തുടനീളം യൂത്ത് കോൺഗ്രസ് കെ എസ് യു പ്രവർത്തകർ നടത്തിയ പ്രതിഷേധങ്ങൾക്ക് നേരെയുണ്ടായ അക്രമത്തിൽ നടപടിയെടുക്കണമെന്നാവിശ്യപ്പെട്ട് സെക്രട്ടറിയേറ്റ് മാർച്ചിന് നേതൃത്വം നൽകിയ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് വെളുപ്പിന് വസതിയിൽ വെച്ച് തിരുവനന്തപുരം കൺന്റേൺമെന്റ് സ്റ്റേഷനിലെ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും റോഡ് ഉപരോധവും സംഘടിപ്പിച്ചു.സിപിഎം പിന്തുണയോടെ നിരവധി ക്രിമിനലുകൾ പിടികിട്ടാപ്പുള്ളികളായി വിലസുമ്പോൾ രാഷ്ട്രീയ സമരത്തിന്റെ പേരിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റിനെ ക്രിമിനൽ കേസ് പ്രതികളെ പോലെ അറസ്റ്റ് ചെയ്തതും മാധ്യമങ്ങൾക്ക് മുമ്പിൽ ബലംപ്രയോഗിച്ചു വലിച്ചെഴച്ചു കൊണ്ടുപോകുന്നതും നീതിക്ക് നടക്കാത്തതാണെന്നും യോഗം കുറ്റപ്പെടുത്തി. മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ നിന്നും മാർച്ചുമായി എത്തിയ പ്രവർത്തകർ മിന്നു മണി ജംഗ്ഷനിൽ ഇരുപത് മിനുറ്റോളം റോഡ് ഉപരോധിച്ചു തുടർന്ന് പോലിസും പ്രവർത്തകരും തമ്മിൽ ഉദ്ധും തള്ളും ഉണ്ടാകുകയും പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.നിയോജക പ്രസിഡണ്ട് അസീസ് വാളാടിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിന് ഡിസിസി ജനറൽ സെക്രട്ടറി എം.ജി.ബിജു,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എ.എം.നിശാന്ത്,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജ്മൽ വെള്ളമുണ്ട ജില്ലാ വൈസ് പ്രസിഡണ്ട് സാലിഹ് ഇമിനാണ്ടി,ജനറൽ സെക്രട്ടറിമാരായ ജിബിൻ മാമ്പള്ളി,ജിജി വർഗീസ്,കെ എസ് യു സംസ്ഥാന കമ്മിറ്റി അംഗം സുശോഭ് ചെറുകുമ്പം,ഔട്ട് റീച് സെൽ സംസ്ഥാന വൈസ് ചെയർമാൻ വിനീഷ് ഏച്ചോം,മിനാക്ഷി രാമൻ,ഉനൈസ്ആറുവാൾ,ആതിൽ മുഹമ്മദ്,സുഹൈൽ പി.കെ,അഡ്വ.ഷുഹനാസ്,റയിസ് വെള്ളമുണ്ട,സുഹൈർ,ഫൈസൽ ആലമ്പാടി, ഷിനു വടകര,തുടങ്ങിയവർ നേതൃത്വം നൽകി

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







