തിരുനെല്ലി ഗ്രാമപഞ്ചായത്തില്‍ നെറ്റ് സീറോ കാര്‍ബണ്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള സര്‍വ്വേക്ക് തുടക്കമായി. പഞ്ചായത്ത്തല സര്‍വ്വേയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റെ് പി.വി ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റെ് സി.റ്റി വത്സലകുമാരി അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ സര്‍വകലാശാല പ്രൊഫസര്‍ പി.കെ പ്രസാദന്‍ വിഷയാവതരണം നടത്തി. സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കേരള ഹരിതമിഷന്‍ പദ്ധതിയിലൂടെ കേരളത്തെ 2050ഓടെ നെറ്റ് സീറോ കാര്‍ബണ്‍ മേഖലയാക്കി മാറ്റുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് തിരുനെല്ലി പഞ്ചായത്തില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പഞ്ചായത്തിലെ എടയൂര്‍ക്കുന്ന് പ്രദേശത്താണ് സര്‍വ്വേ തുടങ്ങിയത്. ചടങ്ങില്‍ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.കെ രാധാകൃഷ്ണന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റുഖിയ സൈനുദ്ദീന്‍, വാര്‍ഡ് മെമ്പര്‍ കെ സിജിത്ത്. പഞ്ചായത്ത് സെക്രട്ടറി വി ഉസ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







