കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ സഹകരണത്തോടെ കുടുംബശ്രീ നടപ്പാക്കുന്ന ഭക്ഷണം, പോഷകം, ആരോഗ്യം, ശുചിത്വം (എഫ്.എന്‍.എച്ച്.ഡബ്ല്യൂ) പദ്ധതിയുടെയും കുടുംബശ്രീ മിഷന്റെ സ്നേഹിതാ ജന്‍ഡര്‍ ഹെല്പ് ഡെസ്‌കിന്റെയും അവലോകന യോഗം ജില്ലാ കലക്ടര്‍ ഡോ.രേണുരാജിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്നു. എഫ്.എന്‍.എച്ച്.ഡബ്ല്യൂ പദ്ധതിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസുമായും ലേബര്‍ ഓഫീസുമായും സഹകരിച്ച് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ യോഗത്തില്‍ തീരുമാനമായി. തോട്ടം മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരില്‍ പ്രത്യേകിച്ച് സ്ത്രീകള്‍ നേരിടുന്ന ആരോഗ്യപ്രശ്‌നങ്ങളില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്താന്‍ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും താത്കാലിക അഭയവും അതിക്രമങ്ങള്‍ക്ക് ഇരകളാകുന്നവര്‍ക്ക് മാനസിക പിന്തുണയും സംരക്ഷണവും നല്‍കുന്ന പദ്ധതിയായ സ്‌നേഹിത ജന്‍ഡര്‍ ഹെല്പ് ഡെസ്‌കിനു വിവിധ വകുപ്പുകളുടെ കാര്യക്ഷമമായ പിന്തുണ ഉറപ്പുവരുത്താനും യോഗം നിര്‍ദ്ദേശിച്ചു. 6 മാസം കൂടുമ്പോള്‍ നേരിട്ട് യോഗം ചേര്‍ന്ന് തുടര്‍ അവലോകനം നടത്തുവാന്‍ തീരുമാനിച്ചു. യോഗത്തില്‍ കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ പി.കെ.ബാലസുബ്രഹ്‌മണ്യന്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍ ആശാ പോള്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍, സ്നേഹിതാ ജീവനക്കാര്‍, എഫ്.എന്‍.എച്ച്.ഡബ്ല്യൂ പദ്ധതി റിസോഴ്സ് പേഴ്സണ്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അക്രഡിറ്റഡ് എന്‍ജിനീയര്‍ നിയമനം
സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അക്രഡിറ്റഡ് എന്‍ജിനീയറെ നിയമിക്കുന്നു. സിവില്‍/ അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിങില്‍ ഡിഗ്രിയാണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ മൂന്നുവര്‍ഷത്തെ പോളിടെക്‌നിക്ക് സിവില്‍ ഡിപ്ലോമയും അഞ്ചു വര്‍ഷത്തെ