ബത്തേരി: വയനാട് ജില്ലാ സത്യസായി സേവാ ഓർഗനൈസേഷൻ 2023 – 24 നടത്തിയ ഉപന്യാസ മത്സരത്തിൽ പങ്കെടുത്തു വിജയിച്ച ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾക്കുള്ള ഉപഹാര സമർപ്പണം സംഘടനക്കുവേണ്ടി സമിതി കൺവീനർ ഡോ.സി രാജേന്ദ്രന്റെ നേതൃത്വത്തിൽ സ്കൂൾ പ്രിൻസിപ്പൾ അബ്ദുൾ നാസർ നിർവഹിച്ചു. സ്കൂൾ ഹെഡ് മിസ്ട്രസ് ജിജി ജേക്കബ് , അധ്യാപകർ, സംഘടന പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







