“ജൈവോത്സവ് “ഗവ. സർവ്വജന വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ
വി.എച്ച്.എസ്. ഇ വിഭാഗം
അഗ്രികൾച്ചർ വിദ്യാർത്ഥികൾ,സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ” ജൈവോത്സവ് ”
ജൈവ പച്ചക്കറി വിളവെടുപ്പ് സംഘടിപ്പിച്ചു.
സുൽത്താൻ ബത്തേരി
നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ടോം ജോസ്
വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ഹയർ സെക്കന്ററി പ്രിൻസിപ്പാൾ
അബ്ദുൾ നാസർ,
വി.എച്ച്.എസ്.ഇ പ്രിൻസിപ്പാൾ
അമ്പിളി നാരായണൻ, പി.റ്റി.എ പ്രസിഡണ്ട് ടി.കെ.ശ്രീജൻ, സർവ്വജന ഹൈസ്ക്കൂൾ ഹെഡ്മിസ്ട്രസ്
ജിജി ജേക്കബ്ബ്, അധ്യാപകരായ ഷൈജു. ഏ.റ്റി, ശാന്തിനി എം.സി,
സീഡ് കോഡിനേറ്റർ മുജീബ്. വി
എന്നിവർ സംസാരിച്ചു.
ശീതകാല പച്ചക്കറി ഇനങ്ങളായ ക്യാരറ്റ്, ബീറ്റ്റൂട്ട് എന്നീ ഇനങ്ങളാണ്
വിദ്യാർത്ഥികൾ കൃഷിയിറക്കിയത്.

പുസ്തകം ചുരുക്കി ‘മൈക്രോ’ ആക്കും: പരീക്ഷാ കോപ്പിയടിക്ക് പുതിയ തന്ത്രം;സൈബർ പോലീസ് നിരീക്ഷണത്തിലേക്ക്
പത്തനംതിട്ട: സംസ്ഥാനത്തെ എസ്.എസ്.എൽ.സി., ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് കോപ്പിയടിക്കാൻ സഹായം നൽകുന്ന രണ്ട് ടെലിഗ്രാം ചാനലുകൾ വിദ്യാഭ്യാസ വകുപ്പിന്റെ നിരീക്ഷണത്തിൽ. അരലക്ഷത്തോളം പേർ പിന്തുടരുന്ന ഈ ചാനലുകളിൽ വിദ്യാർഥികളുടെ തള്ളിക്കയറ്റമാണ്. പാഠപുസ്തകത്തിലെ ഒരു പേജിലെ ഉള്ളടക്കത്തെ







