ഗര്‍ഭകാലം മനോഹരമായ കാലമാണെന്ന് നടി അമല പോള്‍. മനോഹരമായ ഒരു വീഡിയോയ്ക്കൊപ്പമാണ് അമല ഗര്‍ഭകാലത്തെക്കുറിച്ച് പറയുന്നത്. ഭര്‍ത്താവ് ജഗദ് ദേശായിയും വീഡിയോയിലുണ്ട്. ഇരുവരും തങ്ങളുടെ ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ്.
കഴിഞ്ഞ ദിവസമാണ് അമ്മയാകാനൊരുങ്ങുന്ന സന്തോഷം താരം പങ്കുവച്ചത്. അമലയും ജഗദും തമ്മിലുള്ള പ്രണയാര്‍ദ്ര നിമിഷങ്ങള്‍ കോര്‍ത്തിണക്കിയുള്ള ഒരു വീഡിയോയാണ് പങ്കുവച്ചിരിക്കുന്നത്. പരസ്പരം ചുംബിച്ചും തലോടിയും ഇരുവരും തങ്ങളുടെ പുതിയ അതിഥിയെ കാത്തിരിക്കുകയാണ്.
കഴിഞ്ഞ നവംബര്‍ 12നായിരുന്നു അമല പോളിന്‍റെയും സുഹൃത്തായ ജഗദിന്‍റെയും വിവാഹം കഴിഞ്ഞത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഇരുവരുടെയും ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഗുജറാത്ത് സ്വദേശിയാണ് ജഗദ്. അവധിക്കാല യാത്രയ്ക്കിടെ ഗോവയില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയതും പ്രണയത്തിലായതും.