അഞ്ചു വർഷത്തെ പ്രണയം; പഠനച്ചെലവിന് വഹിച്ചതിന് പുറമേ ഐഫോണും ലാപ്ടോപ്പും വാങ്ങി നൽകി; ഒടുവിൽ പെൺകുട്ടി ബന്ധത്തിൽ നിന്ന് പിന്മാറിയത് താങ്ങാൻ ആവാതെ യുവാവിന്റെ ആത്മഹത്യ

ആദ്യം നീണ്ട നാളത്തെ പ്രണയം. പിന്നീട് പ്രണയ സാഫല്യമായി വിവാഹ നിശ്ചയം വരെ എത്തി. ഒടുവില്‍ നിനക്ക് പോയി ചത്തൂടെ എന്ന് പ്രിയപ്പെട്ടവളുടെ ചോദ്യം.ഓരോ കാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കല്‍ ശ്രമിച്ചതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. തിരുവനന്തപുരം നെയ്യാറ്റിൻകര വഴുതൂര്‍ സ്വദേശി മിഥു മോഹന്‍ (23) ജീവനൊടുക്കിയതിനു പിന്നാലെ ഇയാളുമായി പ്രണയത്തില്‍ ആയിരുന്ന പെണ്‍കുട്ടിക്ക് എതിരെ ഗുരുതര ആരോപണങ്ങളും പരാതിയുമായി ബന്ധുക്കളും സുഹൃത്തുകളും.

ജനുവരി രണ്ടിനാണ് മിഥു മോഹനെ വഴുതൂരിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യൂണിവേഴ്സിറ്റി താരമായ മിഥു, ബോള്‍ ബാഡ്മിന്റണിലും ആര്‍ച്ചറിയിലും ദേശീയ തലം വരെ പങ്കെടുത്തിട്ടുണ്ട്. തിരുവനന്തപുരം ധനുവച്ചപുരം വി ടി എം എൻ എസ് എസ് കോളേജിലെ പഠനത്തിന് ഇടയില്‍ ആണ് യുവാവും നെയ്യാറ്റിൻകര സ്വദേശിനിയായ പെണ്‍കുട്ടിയുമായി പ്രണയത്തിലാകുന്നത്. അഞ്ച് വര്‍ഷത്തെ പ്രണയം ഇരു വീട്ടുകാരുടെയും സമ്മതത്തോടെ 2024 നവംബര്‍ മാസം വിവാഹം നടത്താം എന്നുള്ള ധാരണയില്‍ വരെ എത്തി നില്‍ക്കുമ്ബോഴാണ് യുവാവിന്റെ ആത്മഹത്യ.

മിഥു മോഹൻറെ 3 പേജുള്ള ആത്മഹത്യ കുറുപ്പില്‍ പറയുന്നത് അനുസരിച്ച്‌ ഐഫോണും ലാപ്ടോപ്പും ഉള്‍പ്പെടെ മൂന്ന് ലക്ഷത്തോളം രൂപയുടെ സാധനങ്ങളാണ് പെണ്‍കുട്ടിക്ക് ഇയാള്‍ വാങ്ങി നല്‍കിയത്. പെണ്‍കുട്ടി പിജി പഠനത്തിനായി പോയപ്പോള്‍ മുതലാണ് ഇരുവര്‍ക്കും ഇടയില്‍ പ്രശ്നങ്ങള്‍ ഉണ്ടായി തുടങ്ങിയത്. ഒരുമാസമായി യുവാവിനെ പെണ്‍കുട്ടി പൂര്‍ണമായി ഒഴിവാക്കാൻ ശ്രമിച്ചതോടെ ഇയാള്‍ വിഷാദത്തിലേക്ക് പോയതായി ബന്ധുക്കള്‍ പറഞ്ഞു.

ആത്മഹത്യ ചെയ്യുന്നതിന് തലേദിവസം മിഥു പെണ്‍കുട്ടിയെ വീട്ടിലെത്തി കണ്ടിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. പിന്നാലെ പോയ മിഥുവിൻറെ അമ്മ കണ്ടത് കരഞ്ഞ് കാലുപിടിച്ച്‌ തന്നെ ഉപേക്ഷിക്കരുതെന്ന് പെണ്‍കുട്ടിയോട് അപേക്ഷിക്കുന്ന മകനെ ആണ്. പക്ഷേ അതിനൊന്നും പെണ്‍കുട്ടി വഴങ്ങിയില്ല എന്ന് പറയുന്നു. പിന്നീട് മിഥു മോഹനെ ഫോണില്‍ വിളിച്ച പെണ്‍കുട്ടി നീ ഇതുവരെ ചത്തില്ലേ എന്നും നിനക്ക് ചത്തൂടേ എന്നും ചോദിച്ചതായും ബന്ധുക്കള്‍ പറയുന്നു.

യുവതിയുടെ അമ്മ നീ ചത്താലും ഞങ്ങള്‍ക്ക് ഒന്നുമില്ല എന്ന് പറഞ്ഞതായി ബന്ധുക്കള്‍ ആരോപിക്കുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് മിഥു ആത്മഹത്യ ചെയ്തത്. ക്ലബ്ബിനായി സ്ഥലം ആവശ്യം വന്നാല്‍ രണ്ട് സെൻറ് നല്‍കണമെന്നും തൻറെ ബാറ്റും ജേഴ്സിയും ഒന്നും കത്തിക്കരുതെന്നും അത് ക്ലബ്ബില്‍ ഉള്ളവര്‍ക്ക് നല്‍കണമെന്നും ഉള്‍പ്പെടെ നിരവധി കാര്യങ്ങളാണ് മിഥു ആത്മഹത്യ കുറുപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

നിലവില്‍ ഫെൻസിംഗ് പരിശീലിക്കുന്ന യുവതിയുടെ കഴിഞ്ഞ അഞ്ച് വര്‍ഷമായുള്ള പഠനചെലവ് ഉള്‍പ്പെടെയുള്ള എല്ലാ ചെലവുകളും വഹിക്കുന്നത് മിഥു മോഹനാണെന്ന് സുഹൃത്തുക്കള്‍ പറയുന്നു. യുവാവിന്റെ മൂന്നു പേജുള്ള ആത്മഹത്യ കുറുപ്പ്, ഇയാളുടെ മൊബൈലിലെ നോട്ട്സില്‍ കുറിച്ച്‌ വെച്ച കാര്യങ്ങളും ചേര്‍ത്ത് ബന്ധുക്കള്‍ നെയ്യാറ്റിൻകര പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.

#നിലവില്‍ ഫെൻസിംഗ് പരിശീലിക്കുന്ന യുവതിയുടെ കഴിഞ്ഞ അഞ്ച് വര്‍ഷമായുള്ള പഠനചെലവ് ഉള്‍പ്പെടെയുള്ള എല്ലാ ചെലവുകളും വഹിക്കുന്നത് മിഥു മോഹനാണെന്ന് സുഹൃത്തുക്കള്‍ പറയുന്നു. യുവാവിന്റെ മൂന്നു പേജുള്ള ആത്മഹത്യ കുറുപ്പ്, ഇയാളുടെ മൊബൈലിലെ നോട്ട്സില്‍ കുറിച്ച്‌ വെച്ച കാര്യങ്ങളും ചേര്‍ത്ത് ബന്ധുക്കള്‍ നെയ്യാറ്റിൻകര പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. #justice_for_midhumohan എന്ന ഹാഷ് ടാഗില്‍ മിഥുവിന്റെ മരണത്തില്‍ നീതി വേണമെന്ന ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ ക്യമ്ബയിൻ ആരംഭിച്ചിരിക്കുകയാണ് സുഹൃത്തുക്കള്‍. എന്നെ അഞ്ചുവര്‍ഷം സ്നേഹിച്ച്‌ പറ്റിച്ചതിന് ദൈവം നിനക്കുള്ളത് തരും ഗാതു. ഇപ്പൊള്‍ മിഥു ശരിക്കും പോകുന്നു…. അവളെ ഒന്നും ചെയ്യരുത്. അവള്‍ ജീവിക്കട്ടെ.. അവള്‍ക്ക് ഉള്ളത് ദൈവം കൊടുക്കും. എന്നാണ് ആത്മഹത്യാ കുറിപ്പില്‍ മിഥു കുറിച്ചത്. എന്ന ഹാഷ് ടാഗില്‍ മിഥുവിന്റെ മരണത്തില്‍ നീതി വേണമെന്ന ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ ക്യമ്ബയിൻ ആരംഭിച്ചിരിക്കുകയാണ് സുഹൃത്തുക്കള്‍. എന്നെ അഞ്ചുവര്‍ഷം സ്നേഹിച്ച്‌ പറ്റിച്ചതിന് ദൈവം നിനക്കുള്ളത് തരും ഗാതു. ഇപ്പൊള്‍ മിഥു ശരിക്കും പോകുന്നു…. അവളെ ഒന്നും ചെയ്യരുത്. അവള്‍ ജീവിക്കട്ടെ.. അവള്‍ക്ക് ഉള്ളത് ദൈവം കൊടുക്കും. എന്നാണ് ആത്മഹത്യാ കുറിപ്പില്‍ മിഥു കുറിച്ചത്.

അക്രഡിറ്റഡ് എന്‍ജിനീയര്‍ നിയമനം

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അക്രഡിറ്റഡ് എന്‍ജിനീയറെ നിയമിക്കുന്നു. സിവില്‍/ അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിങില്‍ ഡിഗ്രിയാണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ മൂന്നുവര്‍ഷത്തെ പോളിടെക്‌നിക്ക് സിവില്‍ ഡിപ്ലോമയും അഞ്ചു വര്‍ഷത്തെ

സംസ്ഥാന എക്‌സൈസ് കലാ-കായിക മേള ലോഗോ പ്രകാശനം ചെയ്തു.

ജില്ലയില്‍ ഒക്ടോബര്‍ 17 മുതല്‍ 19 വരെ സംഘടിപ്പിക്കുന്ന 21-മത് സംസ്ഥാന എക്‌സൈസ് കലാ-കായിക മേളയുടെ ലോഗോ പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു പ്രകാശനം ചെയ്തു. മന്ത്രിയുടെ ഓഫീസില്‍ നടന്ന ലോഗോ

വാളേരി സ്വദേശി മൂവാറ്റുപുഴയിൽ മുങ്ങി മരിച്ചു

വളേരി: വാളേരി സ്വദേശിയായ യുവ എഞ്ചിനിയർ വളേരി ഇടുകുനിയിൽ അർജ്ജുൻ(23) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കൂട്ടുകാരുമൊത്ത് മൂവാറ്റുപുഴ രാമമംഗലം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു. പിതാവ്: നാരായണൻ, മാതാവ്: പത്മിനി, സഹോദരൻ:

കാസർകോട് 13 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ

കാസര്‍കോട്: പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ കുടക് സ്വദേശിയായ പിതാവ് അറസ്റ്റില്‍. പെണ്‍കുട്ടിക്ക് നടുവേദന അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്. മാസങ്ങള്‍ക്ക് മുമ്പ് തന്നെ പിതാവ് വീട്ടില്‍

വോട്ടു ചോരിക്കെതിരെ ഒപ്പ് ശേഖരണം

വോട്ടു ചോരിക്കെതിരെ വൈത്തിരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ഒപ്പ് ശേഖരണം നടത്തി. തരിയോട് മണ്ഡലം കാവുമന്ദം ടൗണിലായിരുന്നു ഒപ്പ് ശേഖരണ പരിപാടി സംഘടിപ്പിച്ചത്. സാധാരണക്കാരൻറെ സമ്മതിദാനാവകാശം കള്ളത്തരത്തിലൂടെ തട്ടിയെടുത്ത് ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്ന് പരിപാടി ഉദ്ഘാടനം

എം.ടി. ബി കേരള ട്രാക്ക് പരിശോദന നടത്തി

മാനന്തവാടി: എട്ടാമത് എം.ടി. ബി കേരള ഇൻ്റർനാഷണൽ സൈക്ലിംഗ് ടൂർണമെൻ്റിൻ്റെ ട്രാക്ക് പരിശോദന മാനന്തവാടി പ്രിയദർശിനി എസ്റ്റേറ്റിൽ വെച്ച് നടന്നു. തുടർന്ന് ട്രാക്കുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ച പട്ടിക ജാതി – പട്ടിക വർഗ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.